
വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ (ഡബ്ലിയു എച് സി എ) ബോർഡിലേക്ക് ഇന്ത്യൻ വംശജയായ ബ്ലൂംബെർഗ് ലേഖിക കർട്നി സുബ്രമണ്യൻ തിരഞ്ഞെടുക്കപ്പെട്ടു. 1914ൽ സ്ഥാപിക്കപ്പെട്ട സംഘടനയിൽ മൂന്നു വർഷം ബോർഡ് അംഗമാവുമ്പോൾ 2028–2029 പ്രസിഡന്റ് കൂടിയാവും സുബ്രമണ്യൻ.
യുഎസ് പ്രസിഡൻസിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് നടത്തുന്ന റിപ്പോർട്ടർമാരുടെ സംഘടനായ ഡബ്ലിയു എച് സി എയിലെ അംഗത്വം തന്നെ വലിയ അഭിമാനമാണ് എന്നിരിക്കെയാണ് ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് ഏറെ അന്തസാവുന്ന ഈ തിരഞ്ഞെടുപ്പ്.
അമേരിക്കൻ രാഷ്ട്രീയ മാധ്യമ പ്രവർത്തനത്തിൽ പടിപടിയായി ഉയർന്ന ലേഖികയാണ് സുബ്രമണ്യൻ. 2023ൽ ലോസ് ഏഞ്ജലസ് ടൈംസ് ലേഖിക ആയിരിക്കെ അവർ ഡബ്ലിയു എച് സി എ ബോർഡിൽ അംഗമായിരുന്നു.
ഇന്ത്യക്കാരന്റെ പുത്രിയായി ഷിക്കാഗോയിൽ ജനിച്ച സുബ്രമണ്യൻറെ അമ്മ അമേരിക്കൻ വംശജയാണ്. ഒഹായോവിൽ മയാമി യൂണിവേഴ്സിറ്റിയിൽ നിന്നു പത്രപ്രവർത്തനത്തിലും ചരിത്രത്തിലും ബിരുദം നേടിയ അവർ നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ മെഡിൽ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്നാണ് മാസ്‌റ്റേഴ്‌സ് എടുത്തത്.
Courtney Subramanian elected to WHCA board