
യുഎസ്-ഇറാൻ സമാധാന കരാറിന്റെ അന്തിമ കരട് തയാറായെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചു.
പാക്കിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കയായിരുന്നു എന്നു ഷെരീഫ് എക്‌സിൽ കുറിച്ചു. ഖത്തറും മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ചർച്ചകൾ മുൻപോട്ടു കൊണ്ടുപോകാൻ പ്രധാന പങ്കു വഹിച്ചു.
കരാർ അട്ടിമറിക്കാൻ നിരന്തരം നടന്ന ശ്രമങ്ങൾ അദ്ദേഹം പരാമർശിച്ചു.
യുഎസ്-ഇറാൻ ധാരണാപത്രം ഞായറാഴ്ച്ച ജനീവയിൽ ഒപ്പിടുമെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഷെരീഫിന്റെ കുറിപ്പ്.
Pak PM confirms 'final, 'agreed-upon text' of US-Iran peace deal