
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ഹാരിസ് സ്കൂൾ ഓഫ് പബ്ലിക് സ്കൂൾ ഇന്ത്യൻ അമേരിക്കൻ വനിതയ്ക്കു സീനിയർ പ്രാക്‌സ്റ്റീഷനർ ഫെലോ ആയി നിയമനം നൽകി. സോണാൽ രമേശ് ഷാ സെന്റർ ഫോർ എഫക്റ്റീവ് ഗവൺമെന്റിലാണ് പ്രവർത്തിക്കുക.
ഹ്യുസ്റ്റണിൽ ജനിച്ച ഷാ രാജ്യമൊട്ടാകെ അംഗീകാരം നേടിയ സാമ്പത്തിക-പബ്ലിക് പോളിസി വിദഗ്ദ്ധയാണ്. ജോർജ്‌ടൗൺ യൂണിവേഴ്സിറ്റി പ്രഫസർ ആയിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്നു ഇക്കണോമിക്‌സിൽ ബിരുദം നേടിയ ഷാ അടുത്ത കാലം വരെ 'ടെക്സസ് ട്രിബ്യുണ്' സി ഇ ഓ ആയിരുന്നു.
2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തു ഡെമോക്രാറ്റിക് നേതാവ് പീറ്റ് ബുട്ടിഗിഗിൻറെ നാഷണൽ പോളിസി ഡയറക്റ്റർ ആയിരുന്നു. 2009 മുതൽ 2011 വരെ ബരാക്ക് ഒബാമയുടെ വൈറ്റ് ഹൗസിൽ സോഷ്യൽ ഇന്നൊവേഷൻ ആൻഡ് സിവിക് പാർട്ടിസിപ്പേഷൻ ഓഫിസിൽ ഡയറക്‌ടറായി പ്രവർത്തിച്ചു. ഒബാമയുടെ ട്രാൻസിഷൻ ടീമിലും ഉണ്ടായിരുന്നു.
Sonal Shah is Senior Practitioner Fellow At University of Chicago