Image

ഇലോൺ മസ്‌ക് ലോകത്തെ ആദ്യ ട്രില്ല്യണയർ; സ്‌പെയ്‌സ് എക്‌സ് മൂല്യം $2 ട്രില്ല്യണിൽ (പിപിഎം)

Published on 13 June, 2026
 ഇലോൺ മസ്‌ക് ലോകത്തെ ആദ്യ ട്രില്ല്യണയർ; സ്‌പെയ്‌സ് എക്‌സ് മൂല്യം $2 ട്രില്ല്യണിൽ (പിപിഎം)

ലക്ഷം കോടി ആസ്തിയുള്ള ലോകത്തെ ആദ്യ വ്യക്തിയായി ( trillionaire)  ഇലോൺ മസ്‌ക് ഉയർന്നു. അദ്ദേഹത്തിന്റെ സ്‌പെയ്‌സ് എക്‌സ് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ രംഗപ്രവേശം ചെയ്ത വെള്ളിയാഴ്ച്ച സർവകാല ഓഹരി വിൽപന കൈവരിച്ചു $2 ട്രില്യൺ മൂല്യം നേടിയതോടെയാണിത്.

ബഹിരാകാശ യാത്രകൾക്കു  2002ൽ മസ്‌ക് സ്ഥാപിച്ച കമ്പനിയുടെ 556 മില്യൺ ഓഹരികൾ ഒന്നിനു $135 വിലയ്ക്കാണ് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തത്. വരുമാനം ഏതാണ്ട് $75 ബില്യൺ.

വില്പന ആരംഭിച്ചപ്പോൾ തന്നെ $150ൽ എത്തിയ ഓഹരികൾ പിന്നീട് ഏതാണ്ട് 22% ഉയർന്നു $165ൽ എത്തി. അതോടെയാണ് കമ്പനിയുടെ മൂല്യം $2 ട്രില്യൺ കടന്നത്.

യുഎസിൽ പൊതു വിൽപനയിൽ ഏറ്റവും ഉയർന്ന മൂല്യത്തിൽ എത്തിയ ആറാമത്തെ കമ്പനിയായി സ്‌പെയ്‌സ് എക്‌സ്. എൻവിഡിയ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, ആമസോൺ എന്നിവയാണ് മറ്റു കമ്പനികൾ.  

ഓരോ മണിക്കൂറിലും $1 മില്യൺ ചെലവഴിച്ചാൽ $1ട്രില്യൺ തീരാൻ 100 വർഷമെടുക്കും എന്നാണ് കണക്ക്.  

ചരിത്രത്തിൽ $1 ട്രില്ല്യണിലധികം ആസ്‌തി കൈവരിച്ച ആദ്യ വ്യക്തിയായി മസ്‌ക്. സ്‌പെയ്‌സ് എക്‌സിലും ടെസ്‌ലയിലും അദ്ദേഹത്തിനുള്ള ഓഹരികളാണ് അതിനു അടിസ്ഥാനം.

2019ൽ സൗദി അറേബ്യയുടെ എണ്ണ കമ്പനി നടത്തിയ $30 ബില്യൺ ഓഹരി വിൽപനയുടെ റെക്കോർഡ് സ്‌പെയ്‌സ് എക്‌സ് തകർത്തു. അരാംകൊ വിൽപനയുടെ മൂന്നിരട്ടി കടന്നു മസ്‌ക്.

അദ്ദേഹത്തിന്റെ മൊത്തം ആസ്തികൾ ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരുടെ കൂട്ടായ ആസ്തികളെ മറികടക്കുന്നതാണ്. ഗൂഗിൾ സ്ഥാപകർ ലാറി പേജ്, സെർജി ബ്രിൻ എന്നിവരെയും ഒറാക്കിൾ സ്ഥാപകൻ ലാറി എല്ലിസൺ, ആമസോൺ സ്ഥാപിച്ച ജെഫ് ബെസോസ് എന്നിവരുടെയും മൊത്തം ആസ്തികളെ മസ്‌ക് പിന്നിലാക്കി.  

നിരവധി രാജ്യങ്ങളുടെ ജി ഡി പിയും മസ്‌കിന്റെ സ്വന്തം സമ്പത്ത് മറികടക്കുന്നു. സ്വീഡൻ, അയർലൻഡ്, തായ്‌വാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്കു പുറമെ മസ്കിന്റെ സ്വന്തം നാടായ സൗത്ത് ആഫ്രിക്കയും ആ പട്ടികയിലുണ്ട്.

Elon Musk becomes world's first trillionaire

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക