Image

കാസര്‍കോട്ട് 16-കാരിയെ പീഡിപ്പിച്ച യുവതിക്കെതിരേ പോക്സോ കേസ്; കുട്ടികളെ പീഡിപ്പിച്ചതിന് മുന്‍പും കേസുകള്‍

Published on 12 June, 2026
കാസര്‍കോട്ട് 16-കാരിയെ പീഡിപ്പിച്ച യുവതിക്കെതിരേ പോക്സോ കേസ്; കുട്ടികളെ പീഡിപ്പിച്ചതിന് മുന്‍പും കേസുകള്‍

കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരേ പോലീസ് കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ്  സ്വദേശി സ്നേഹ മെര്‍ലിനെ(25)തിരെയാണ് കാസര്‍കോട് മേല്‍പ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെര്‍ലിന്‍. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഭയംകാരണം കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. അടുത്തിടെ സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ പോലീസിന് പരാതി കൈമാറുകയും സംഭവത്തില്‍ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയുമായിരുന്നു.

തളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെര്‍ലിന്‍ നേരത്തേയും പോക്സോ കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. 2025 മാര്‍ച്ചില്‍ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനും അതിന് മുന്‍പ് 14-കാരനെ പീഡിപ്പിച്ചതിനുമാണ് സ്നേഹ അറസ്റ്റിലായിരുന്നത്. സ്വര്‍ണത്തിന്റെ ബ്രേസ്ലെറ്റ് ഉള്‍പ്പെടെ നല്‍കി പ്രലോഭിപ്പിച്ചാണ് പ്രതി 12-കാരിയെ പീഡനത്തിനിരയാക്കിയിരുന്നത്. കുട്ടിയുടെ കൈയില്‍നിന്ന് അധ്യാപകര്‍ മൊബൈല്‍ഫോണ്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെയാണ് പലതവണ യുവതി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

14-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലും സ്നേഹ മെര്‍ലിന്‍ പ്രതിയായിരുന്നു. -കാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സൂക്ഷിക്കുകയുംചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. പീഡനക്കേസുകള്‍ക്ക് പുറമേ മുന്‍ സിപിഐ നേതാവിനെ ഹെല്‍മെറ്റ് കൊണ്ട് മര്‍ദിച്ച കേസിലും സ്നേഹ മെര്‍ലിന്‍ പ്രതിയായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക