
പാലക്കാട്: മൂന്ന് വര്‍ഷത്തിലധികമായി നികുതി അടക്കാത്തതിനെത്തുടര്‍ന്ന് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് ജപ്തി നോട്ടീസ്. പാലക്കാട്, ഷൊര്‍ണ്ണൂര്‍ നഗരസഭകളാണ് പാര്‍ട്ടി ഓഫീസുകള്‍ക്കെതിരേ റവന്യൂ റിക്കവറി നടപടി എടുത്തത്. കൊളപ്പുള്ളി, ഷൊര്‍ണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസുകള്ക്കെതിരേയാണ് നടപടി. ഷൊര്‍ണ്ണൂര്‍ നഗരസഭ കഴിഞ്ഞ പത്ത് വര്‍ഷമായി സിപിഎം ആണ് ഭരിക്കുന്നത്. പാര്‍ട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നികുതി കുടിശ്ശിക തീര്‍ക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏറ്റവു കൂടുതല്‍ നികുതി പിരിവ് നടത്തിയ നഗരസഭയാണ് ഷൊര്‍ണ്ണൂര്‍ നഗരസഭ. എന്നാല്‍ അത് നൂറ് ശതമാനത്തില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. തിന് പ്രധാനകാരണം സിപിഎം പാര്‍ട്ടി ഓഫീസുകള്‍ ഉള്‍പ്പെടെ നാല്പതോളം ഇടങ്ങളില്‍ നിന്ന് നികുതി ലഭിക്കാത്തതായിരുന്നുവെന്നാണ്വിവരം.