
തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗണ്‍സിലറും കാപാ കേസില്‍ പ്രതിയുമായ ആര്‍.സുഗതനെ അറസ്റ്റ്ചെയ്ത സംഭവത്തില്‍ ആഭ്യന്തരമന്ത്രിയെ തള്ളി വട്ടിയൂര്‍കാവ് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ. വട്ടിയൂര്‍കാവ് എസ്എച്ച്ഒ വിപിനെ തിരഞ്ഞെടുപ്പിന് മുന്‍പ് സിപിഎം സര്‍ക്കാര്‍ പ്രത്യേകമായി ചെങ്ങന്നൂരില്‍നിന്ന് കൊണ്ട് വന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ നിയമിച്ചത് അവിടെ മൂന്നാം വട്ടവും വി.കെ.പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശ്യത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല,
പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാമെന്ന് ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സുഗതന്‍ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണെന്നും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണെന്നും ശ്രീലേഖന പറഞ്ഞു. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയല്ലാതെ ഒരാള്‍ക്കും എതിരെ സുഗതന്‍ പ്രതികരിച്ചിട്ടില്ല. ഇതൊന്നും ഇപ്പോഴും സിപിഎം വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സര്‍ക്കാരിനെ അറിയിക്കാന്‍ പോകുന്നില്ല. ഇത്തരം
പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാല്‍ അതില്‍ അതിശയപ്പെടേണ്ടതില്ലെന്നും അവര്‍ കുറിച്ചു.