Image

ഓപ്പറേഷന്‍ തൂഫാന്‍: പെരുമ്പാവൂരില്‍ ലഹരിവില്‍പ്പന നടത്തിയ അസം സ്വദേശിനി പിടിയില്‍

Published on 12 June, 2026
ഓപ്പറേഷന്‍ തൂഫാന്‍: പെരുമ്പാവൂരില്‍ ലഹരിവില്‍പ്പന നടത്തിയ അസം സ്വദേശിനി പിടിയില്‍

 

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഒരു ലഹരി വില്‍പ്പനക്കാരി കൂടി പിടിയില്‍. പെരുമ്പാവൂരില്‍ പരസ്യമായി ലഹരി വിറ്റുനടന്ന അസം സ്വദേശിനി നജുമ ബീഗം ആണ് പിടിയിലായത്. ഇവര്‍ ലഹരി വിറ്റുനടക്കുന്ന വീഡിയോ പോലീസിന് ലഭിച്ചിരുന്നു. ഇവരില്‍ നിന്ന് ഹെറോയിന്‍ പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്ന റെയ്ഡില്‍ ഇതുവരെ 2000ലേറെ പേര്‍ പിടിയിലായിരുന്നു. പോലീസിനൊപ്പം തദ്ദേശ ഭരണസ്ഥാപനങ്ങളും പൊതുജനങ്ങളും ജനപ്രതിനിധികളും മാധ്യമങ്ങളും ഈ യജ്ഞത്തില്‍ പങ്കാളികളാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക