Image

ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മയക്കുമരുന്ന് പരിശോധന; മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നൈജീരിയന്‍ യുവതി മരിച്ചു

Published on 12 June, 2026
ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മയക്കുമരുന്ന് പരിശോധന; മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നൈജീരിയന്‍ യുവതി മരിച്ചു

 

ന്യൂഡല്‍ഹി: ആന്റി നാര്‍ക്കോട്ടിക്സ് ബ്യൂറോയുടെ പരിശോധനയ്ക്കിടെ ഫ്ളാറ്റിലെ ബാല്‍ണിയില്‍ നിന്ന് താഴേക്ക് ചാടിയ യുവതി മരിച്ചു. ഔട്ടര്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. നൈജീരിയന്‍ സ്വദേശിയായ സ്റ്റെല്ല പയസ് ആണ് മരിച്ചത്. ഡല്‍ഹിയില്‍ ആന്റി നാര്‍ക്കോട്ടിക്സ് ബ്യൂറോയുടെ പരിശോധന തുടരുകയാണ്. സ്റ്റെല്ല താമസിക്കുന്ന ഫ്ളാറ്റില്‍ ലഹരിമരുന്ന് നിര്‍മാണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡ് പരിശോധന നടത്താനെത്തിയത്. 

എന്നാല്‍ സ്‌ക്വാഡിനെ കണ്ടയുടനെ സ്റ്റെല്ല നാലാം നിലയിലെ ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സമീപത്തെ ബുരാരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റെല്ല താമസിച്ച ഫ്ളാറ്റില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും സിന്തറ്റിക് മരുന്ന നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ബീക്കറുകളും പൈപ്പുകളുമടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.


സംഭവുമായി ബന്ധപ്പെട്ട് ഫ്ളാറ്റിലെ മൂന്നാം നിലയില്‍ താമസിക്കുന്ന സ്‌കൈ എന്നയാളേയും നാലാം നിലയില്‍ താമസിക്കുന്ന മാര്‍ട്ടിന്‍ ആരോണ്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തു.
സ്‌കൈയുടെ പക്കല്‍ നിന്ന് നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമിനും ഒന്നരഗ്രാം ഹെറോയിനും പിടിച്ചെടുത്തു. മാര്‍ട്ടിന്റെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് സ്റ്റെല്ലയുടെ ഫ്ളാറ്റില്‍ മയക്കുമരുന്ന നിര്‍മിക്കുന്ന മുറിയുടെ താക്കോല്‍ ലഭിച്ചത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം സ്റ്റെല്ല താമസിക്കുന്ന മുറി പരിശോധിക്കാനെത്തിയപ്പോഴാണ് ഇവര്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയത്. കൂടുതല്‍ അന്വേഷണം നടത്തുകയാണ് പോലീസ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക