Image

ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാകും

Published on 12 June, 2026
ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാകും

 

തിരുവനന്തപുരം:വൈദ്യുതിമന്ത്രി സണ്ണി ജോസഫിന് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയാണ് പുതിയ സെക്രട്ടറി. ചന്ദ്രന്റെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രന്‍.

സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി നിയമനം ആദ്യം വിവാദത്തിലായിരുന്നു. സ്വന്തം സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെ നിയമിച്ചതായിരുന്നു വിവാദത്തിന് കാരണം. ബന്ധുനിയമനം എന്ന വിമര്‍ശനം പ്രതിപക്ഷം അടക്കം ഉയര്‍ത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയും ബെന്നി തോമസ് രാജിവയ്ക്കുകയുമായിരുന്നു. ഈ ഒഴിവിലേക്കാണ് ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക