
മസ്‌കറ്റ്: ഒമാനില്‍ വീണ്ടും കപ്പലിന് നേരെ ആക്രമണം. ഷിനാസ് തുറമുഖത്തിന് സമീപമാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.കപ്പല്‍ ആക്രമിക്കപ്പെട്ടതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. യു.എസിന്റെ ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായത്. വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഷിനാസ് തുറമുഖത്തിന് സമീപമുണ്ടായ അപകടത്തെക്കുറിച്ച് എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ അപകടത്തില്‍പ്പെട്ട കപ്പലിനെക്കുറിച്ചോ അതിലെ ജീവനക്കാരെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ അതീവ ഗൗരവകരമാണെന്ന്
വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. പുതിയ അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒമാന്‍ അധികൃതരും ഇന്ത്യന്‍ മിഷനും ശ്രമങ്ങള്‍ തുടരുകയാണ്.