
ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമായ 'ഫിഫ ലോകകപ്പ് ഫുട്ബോൾ 2026 ന് നാളെ കിക്ക് ഓഫ് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ - ദക്ഷിണാഫ്രിക്കയെ നേരിടും.പരമ്പരാഗതമായി 32 ടീമുകൾ പങ്കെടുത്തിരുന്ന സ്ഥാനത്ത്, ഇത്തവണ 16 ടീമുകളെക്കൂടി ഉൾപ്പെടുത്തി ആകെ 48 ടീമുകൾ പങ്കെടുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാണിത്.
ഇതുവരെ ലോകകപ്പ് കിരീടം നേടാൻ സാധിക്കാത്ത ആഫ്രിക്കയിൽ നിന്ന് 10 ടീമുകളും ഏഷ്യയിൽ നിന്ന് 9 ടീമുകളും ഇത്തവണ യോഗ്യത നേടിയിട്ടുണ്ട്. യൂറോപ്പിൽ നിന്ന് 16 ടീമുകളും തെക്കേ അമേരിക്കയിൽ നിന്ന് 6 ടീമുകളും ഇവർക്കൊപ്പം അണിനിരക്കും. 39 ദിവസങ്ങളിലായി ആകെ 104 മത്സരങ്ങൾ നടക്കുന്നതിനാൽ, ഇത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പായിമാറും.
ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ മെക്സിക്കോ, ദക്ഷിണാഫ്രിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ചെക്കിയ (ചെക്ക് റിപ്പബ്ലിക്)
ഗ്രൂപ്പ് ബി കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ, ബോസ്നിയ ആൻഡ്
ഹെർസഗോവിന
ഗ്രൂപ്പ് സി: ബ്രസീൽ, മൊറോക്കോ, സ്കോട്ട്ലൻഡ്, ഹെയ്തി
ഗ്രൂപ്പ് ഡി യുഎസ്എ, പരാഗ്വേ, ഓസ്ട്രേലിയ, തുർക്കി
ഗ്രൂപ്പ് ഇ ജർമ്മനി, ഇക്വഡോർ, ഐവറി കോസ്റ്റ്, കുറസാവോ
ഗ്രൂപ്പ് എഫ് നെതർലാൻഡ്, ജപ്പാൻ, സ്വീഡൻ, ടുണീഷ്യ
ഗ്രൂപ്പ് ജി: ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലാൻഡ്
ഗ്രൂപ്പ് എച്ച്: സ്പെയിൻ, ഉറുഗ്വേ, സൗദി അറേബ്യ കേപ്പ് വെർഡെ
ഗ്രൂപ്പ് ഐ ഫ്രാൻസ്, സെനഗൽ, നോർവേ, ഇറാഖ്
ഗ്രൂപ്പ് ജെ അർജന്റീന, ഓസ്ട്രിയ, അൾജീരിയ, ജോർദാൻ
ഗ്രൂപ്പ് കെ. പോർച്ചുഗൽ, കൊളംബിയ, ഡിആർ കോംഗോ, ഉസ്ബെക്കിസ്ഥാൻ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകിരീടം നിലനിർത്താമെന്ന മോഹവുമായാണ് ഇത്തവണ ഇറങ്ങുന്നത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ രണ്ടര പതിറ്റാണ്ടിന്റെ കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ ഉറച്ചാണ് ലോകക്കപ്പിന് എത്തുന്നത്. കാർലോ ആഞ്ചലോട്ടിയെന്ന യൂറോപ്യൻ പരിശീലകനും വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രതിഭയിലുമാണ് കാനറികളുടെ പ്രതീക്ഷ. നെയ്മാർ തന്നെയാണ് ബ്രസീലിന്റെ ട്രം കാർഡ്.
ചരിത്രത്തിലെ ഏറ്റവും വലിയ ടീമുമായി എത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആദ്യ കിരീടംമെന്ന സ്വപ്നവുമായാണ് ഇറങ്ങുന്നത്. കൂടാതെ പഴയ പ്രതാപമില്ലെങ്കിലും ആരെയും വീഴ്ത്താൻ ശേഷിയുള്ള ജർമനി,സൂപ്പർ താരം ഹാരി കൈൻ നയിക്കുന്ന ഇംഗ്ലണ്ട്, ഏത് കൊലകൊമ്പനെയും അട്ടിമറിക്കാൻ ത്രാണിയുള്ള നെതർലൻഡ് എന്നീ ടീമുകളും കിരീട പ്രതീക്ഷയിൽ മുൻപന്തിയിലാണ്.
ഒരു പുതിയ ലോക ചാമ്പ്യൻ ഉയർന്നുവരുമോ അതോ 2022ൽ കിരീടം നേടിയ അർജന്റീനയ്ക്ക് തങ്ങളുടെ കിരീടം നിലനിർത്താൻ സാധിക്കുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കായികലോകം.