Image

മെയ്ൻ ഗവർണർ പ്രൈമറികളിൽ ആർക്കും വിജയമില്ല, റൺ-ഓഫിലേക്കു നീങ്ങുന്നു (പിപിഎം)

Published on 10 June, 2026
മെയ്ൻ ഗവർണർ പ്രൈമറികളിൽ ആർക്കും വിജയമില്ല, റൺ-ഓഫിലേക്കു നീങ്ങുന്നു (പിപിഎം)

മെയ്ൻ ഗവർണർ പ്രൈമറികളിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ തീരുമാനമായില്ല. ഇന്ത്യൻ അമേരിക്കൻ നീരവ് ഷാ ഡെമോക്രാറ്റിക് പ്രൈമറിയിൽ  26.8% വോട്ടോടെ  ഒന്നാമത് എത്തിയെങ്കിലും അദ്ദേഹത്തിനോ മറ്റു നാലു പേരിൽ ആർക്കെങ്കിലുമോ വിജയത്തിന് ആവശ്യമായ 50% കടക്കാൻ കഴിഞ്ഞില്ല.

റാങ്ക്ഡ് ചോയ്‌സ് റൺ-ഓഫ് രീതി ഉപയോഗിച്ച് ഇനി വോട്ടുകൾ എണ്ണി ഫലം നിർണയിക്കും. റിപ്പബ്ലിക്കൻ പാർട്ടിയിലും അതു തന്നെ സ്ഥിതി. മെയ്ൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ഓഫിസ് വെള്ളിയാഴ്ച്ച അഗസ്റ്റയിൽ ടാബുലേഷൻ ആരംഭിക്കും. അത് 19നു തീരും എന്നാണ് പ്രതീക്ഷ.

ഏറ്റവും കുറച്ചു വോട്ട് ലഭിച്ചവരെ ആദ്യം നീക്കം ചെയ്യുക എന്നതാണ് രീതി. അവരുടെ വോട്ടുകൾ വോട്ടർ അടുത്തതായി അടയാളപ്പെടുത്തിയ സ്ഥാനാർഥിക്കു നൽകും. ഏതെങ്കിലും സ്ഥാനാർഥി 50% കടക്കുന്നതു വരെ അത് ആവർത്തിക്കും.

നീരവ് ഷായ്ക്ക് 26.8% വോട്ടിന്റെ മുൻതൂക്കം ഒരു മെച്ചമാണ്. നവംബർ 3നു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായാൽ മെയ്‌നിൽ ആദ്യത്തെ സൗത്ത് ഏഷ്യൻ ഗവർണർ ആവാനുള്ള സാധ്യത തെളിയുന്നു -- ഡെമോക്രാറ്റ് ജാനറ്റ് മിൽസ് 2019ൽ ഗവർണറായ സ്റ്റേറ്റിൽ ഇരു പാർട്ടികളും മാറി മാറി ഭരിക്കുന്ന രീതി ഉണ്ടായിരുന്നുവെങ്കിലും.

Maine gov primaries undecided 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക