
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും അടിച്ചു തകർക്കുന്ന ആക്രമണങ്ങൾ വീണ്ടും ആരംഭിക്കാൻ യുഎസ് ഒരുങ്ങുകയാണെന്നു പ്രസിഡന്റ് ട്രംപ് ഫോക്സ് ന്യൂസുമായുള്ള ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു. "ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കും."
തിങ്കളാഴ്ച്ച ഹോർമുസിൽ ഇറാൻ ഒരു യുഎസ് ഹെലികോപ്റ്റർ തകർത്തതോടെ വീണ്ടും സംഘർഷം ആളിക്കത്തിയതിനിടയിലാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ട്രംപിന്റെ ഉത്തരവനുസരിച്ചു ബുധനാഴ്ച്ച പുലർച്ചെ യുഎസ് സേന ആക്രമിച്ചിരുന്നു. സമാധാന കരാർ ഉടൻ ഉണ്ടാവുമെന്നു നിരന്തരം പറഞ്ഞു കൊണ്ടിരുന്ന ട്രംപിനു നിലപാട് കടുപ്പിക്കേണ്ടി വന്നത് ഇറാന്റെ ആക്രമണം ഉണ്ടായ ശേഷമാണ്.
കരാറിനുള്ള ചർച്ച ഇറാൻ അനന്തമായി നീട്ടി കൊണ്ടുപോകുന്നതിനുള്ള ശിക്ഷ അവർ വാങ്ങിയേ തീരൂ എന്നു ട്രംപ് പറഞ്ഞു. ചർച്ചയിൽ യുഎസിനെ വിഢികളാക്കാൻ ഇറാൻ ശ്രമിക്കയാണ്.
Trump says attack on Iran infrastructure imminent