Image

വൈറ്റ് ഹൗസിൽ എ ഐ ചലഞ്ചിൽ ഇന്ത്യൻ വിദ്യാർഥികളും വിജയം നേടി (പിപിഎം)

Published on 10 June, 2026
വൈറ്റ് ഹൗസിൽ എ ഐ ചലഞ്ചിൽ ഇന്ത്യൻ വിദ്യാർഥികളും വിജയം നേടി (പിപിഎം)

ആദ്യത്തെ പ്രസിഡൻഷ്യൽ എ ഐ ചലഞ്ചിൽ വിജയിച്ചവരിൽ ഇന്ത്യൻ അമേരിക്കൻ   വിദ്യാർഥികളും. വൈറ്റ് ഹൗസിൽ ചൊവാഴ്ച്ച വിജയികളെ ആദരിച്ചത് പ്രഥമ വനിത മെലാനിയ ട്രംപ്.    

രാജ്യവ്യാപകമായി നടത്തിയ മത്സരത്തിൽ 20,000 പേർ പങ്കെടുത്തു.

വിജയികളായ ഇന്ത്യൻ വംശജരിൽ വിർജീനിയ ആൽഡിയിൽ നിന്നുള്ള 5 പേരുടെ ടീമുമുണ്ട്. അവരുടെ 'Friendzone Chatbot Bullying Prevention App' എലിമെന്ററി സ്കൂൾ ട്രാക്ക് 2 വിഭാഗത്തിൽ സമ്മാനം നേടി.

ടീം അംഗങ്ങൾ: ആർണ ജയ്‌സ്വാൾ, എഷനി ഖത്രി, റിവ മഡ്ഡ, സംഹിത പിന്നമറെഡ്‌ഡി, സാനുളി രത്നായകെ.

വാഷിംഗ്‌ടൺ സമ്മാമിഷ് നോർത്ത്സ്റ്റാർ മിഡിൽ സ്കൂൾ വിദ്യാർഥികളായ വിഹ അയ്യർ, ആര്യ പ്രതാപ്, ശ്രിമായി ഷെട്ടി എന്നിവരുടെ 'SkillUp' പ്രോജെക്ട് മിഡിൽ സ്കൂൾ ട്രാക്ക് 1 വിഭാഗത്തിൽ സമ്മാനം നേടി.

ഹൈ സ്കൂൾ വിഭാഗത്തിൽ പെൻസിൽവേനിയ അപ്പർ ഡാർബി സീനിയർ ഹൈ സ്കൂൾ വിദ്യാർഥി ഘണ്ടാകർ മാഹിൻ  ട്രാക്ക് 1ലെ ദേശീയ സമ്മാന ജേതാവായി. 'Utilising Computer Vision for Hotel Room Identification in Criminal Investigations' എന്നതായിരുന്നു പ്രോജെക്ട്. ഈയാഴ്ച്ച ഹൈ സ്കൂൾ പൂർത്തിയാക്കുന്ന മാഹിൻ ഹാർവാഡ് യൂണിവേഴ്സിറ്റിയിലേക്കാണ് പോവുക.

അമേരിക്കയുടെ ഭാവിയാണ് ഈ കുട്ടികളെന്നു മെലാനിയ പറഞ്ഞു.

പങ്കെടുത്തവർക്ക് വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ സ്വീകരണം നൽകി.

Indian-American students among White House AI challenge winners

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക