Image

മെയിൻ സ്റ്റേറ്റ് ഗവർണർ ഇലക്ഷനിൽ ഇന്ത്യാക്കാരൻ നീരവ് ഷാ വിജയത്തിലേക്ക്

Published on 10 June, 2026
മെയിൻ സ്റ്റേറ്റ് ഗവർണർ ഇലക്ഷനിൽ ഇന്ത്യാക്കാരൻ നീരവ്  ഷാ വിജയത്തിലേക്ക്

ഇന്ത്യൻ സമൂഹത്തിനു ആഹ്ലാദം പകർന്ന് മെയിൻ സ്റ്റേറ്റ് ഗവർണർ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ അമേരിക്കൻ ഡോ. നീരവ് ദിനേശ് ഷാ (49)  വിജയത്തിലേക്ക് കുതിക്കുന്നു. 81 ശതമാനം വോട്ട് എണ്ണിയപ്പോൾ അദ്ദേഹം 6000-ൽ പരം വോട്ടുകൾക്ക് മുന്നിലാണ്.
സ്റ്റേറ്റിൽ  14 ലക്ഷം ആണ്  ജനസംഖ്യ. പതിറ്റാണ്ടുകളായി ഡമോക്രാറ്റുകളാണ് സ്റ്റേറ്റ് ഭരിക്കുന്നത്. അതിനാൽ പ്രൈമറി വിജയിച്ചാൽ ഷാ ഗവർണർ ആകാൻ സാധ്യത  ഏറെയാണ്.

ഇതിനു മുൻപ് ഇന്ത്യാക്കാരായ  ബോബി ജിൻഡാൽ ലൂയിസിയാനയിലും നിക്കി ഹേലി സൗത്ത് കരളിനയിലും ഗവർണർമാരായിരുന്നു. 

റാങ്ക്ഡ് ചോയിസിൽ ആൺ വോട്ടിംഗ്. അതായത് ഒരാൾ പലർക്ക് ഒന്ന്, രണ്ട്, മൂന്ന് എന്ന രീതിയിൽ വോട്ട് ചെയ്യുന്നു. ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കി അയാളുടെ വൊട് മറ്റുള്ളവർക്ക് കൊടുക്കും. ഒരാൾ 50 ശതമാനം വോട്ട് നേടി വിജയിക്കുന്നത് വരെ ഇത് തുടരും. അതിനാൽ പൂർണമായ ഇലെക്ഷൻ ഫലം വരാൻ ഒരാഴ്ച്ച എടുക്കും.

മെഡിക്കൽ ഡോക്ടറും അറ്റോർണിയും ആണ് ഷാ. അമേരിക്കയിൽ ആണ് ജനിച്ചത്. നേരത്തെ  ഇല്ലിനോയിയിൽ ഹെൽത്ത്  ഡയറക്ടറായിരുന്നു. കോവിഡ്  കാലത്ത് മെയിനിൽ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ മേധാവി എന്ന നിലയിൽ മഹാമാരിയെ ഫലപ്രദമായി നേരിട്ടു . പിന്നീട് യു.എസ്. സിഡിസി ഡെപ്യുട്ടി ഡയറക്ടറായി. അല്പകാലം  ആക്ടിംഗ് ഡയറക്ടറും. ഇപ്പോൾ കോൾബി കോളജിൽ പ്രൊഫസർ.

ഭാര്യ കാര പ്രൊഫസറാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക