
കലിഫോർണിയ ഗവർണർ പ്രൈമറിയിൽ മൂന്നാം സ്ഥാനത്തു കലാശിച്ച പ്രോഗ്രസീവ് സ്ഥാനാർഥി ടോം സ്റ്റെയർ ഒന്നാമതെത്തിയ ഡെമോക്രാറ്റ് സേവ്യർ ബെസേരയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. നവംബർ 3നു ബെസേരയുമായി ഏറ്റുമുട്ടുന്ന റിപ്പബ്ലിക്കൻ സ്റ്റീവ് ഹിൽട്ടണെ തോൽപിക്കാൻ സ്റ്റെയർ ആഹ്വാനം ചെയ്തു.
നീണ്ടു പോയ വോട്ടെണ്ണലിനു ശേഷം ചൊവാഴ്ചയാണ് പ്രൈമറിയുടെ അന്തിമ ഫലം വന്നത്. ശത കോടീശ്വരനായ സ്റ്റെയർ തന്നെ സഹായിച്ചവർക്കു നന്ദി പറയുമ്പോൾ ഹിൽട്ടണു കരുത്തു പകരുന്ന പ്രസിഡന്റ് ട്രംപിനെ ആക്രമിക്കാൻ മറന്നില്ല. "കോർപറേഷനുകളുടെ ആത്മാവില്ലാത്ത ലാഭക്കൊതിയുടെ ആൾരൂപമാണ് ഡോണൾഡ് ട്രംപ്. അദ്ദേഹം തിരഞ്ഞടുത്ത ഈ സ്‌ഥാനാർഥി വിജയിക്കാൻ പാടില്ല. സ്റ്റീവ് ഹിൽട്ടൺ ഗവർണറായാൽ അത് മഹാദുരന്തമാവും."
സി എസ് യു ലോംഗ് ബീച്ച് നടത്തിയ സർവേയിൽ ബെസേരയ്ക്കു 29%, ഹിൽട്ടണ് 23% എന്നിങ്ങനെയാണ് നില. സ്റ്റെയർ നേടിയിരുന്ന 18% ബെസേരയ്ക്കു കൈമാറും എന്നാണ് നിഗമനം.
Steyer backs Beccera in CA Gov race