Image

ലക്ഷത്തിലധികം വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിൽ കണ്ടെത്തി; യുഎസിൽ തൊഴിൽ നേടാൻ ഉപയോഗിച്ചു എന്നും സംശയം (പിപിഎം)

Published on 08 June, 2026
ലക്ഷത്തിലധികം വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിൽ കണ്ടെത്തി; യുഎസിൽ തൊഴിൽ നേടാൻ ഉപയോഗിച്ചു എന്നും സംശയം (പിപിഎം)

ഇന്ത്യയിലെ 28 യൂണിവേഴ്സിറ്റികളുടെ പേരിൽ നൽകപ്പെട്ട ഒരു ലക്ഷത്തിലധികം വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ അധികൃതർ കണ്ടെത്തിയതോടെ, യുഎസിൽ തൊഴിൽ അന്വേഷിച്ചു എത്തിയ ഒട്ടേറെപ്പേർ വ്യാജ ബിരുദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന ആശങ്ക ഉയർന്നു. ഇന്ത്യയിൽ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് നിരവധി യൂണിവേഴ്സിറ്റികളിൽ വ്യാപിച്ചു കിടക്കുന്ന തട്ടിപ്പു കണ്ടെത്തിയത്.  

ഒരൊറ്റ യൂണിവേഴ്സിറ്റി തന്നെ 36,000 വ്യാജ ബിരുദങ്ങൾ നൽകിയെന്നു തെളിഞ്ഞു. അതിൽ മെഡിക്കൽ, എൻജിനിയറിംഗ്, നഴ്‌സിംഗ് ബിരുദങ്ങളുണ്ട്.

ഓരോ ബിരുദ സർട്ടിഫിക്കറ്റിനും വെറും $1,400 വരെ താഴ്ത്തിയാണ് വിറ്റു വന്നത്. അതുകൊണ്ടു യുഎസ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി തേടുന്നവർക്കു അവ വാങ്ങാൻ ഏറെ ബുദ്ധിമുട്ടുണ്ടായില്ല.

യുഎസ് അധികൃതർക്കുള്ള സംശയം അതിൽ കുറെ വ്യാജ ബിരുദങ്ങൾ എച്-1 ബി വിസ അപേക്ഷകൾക്കൊപ്പം സമർപ്പിച്ചിരിക്കാം എന്നാണ്. ഈ പ്രോഗ്രാമിൽ സമർപ്പിക്കുന്ന ബിരുദ സര്ടിഫിക്കറ്റുകൾ പരിശോധിക്കാറുണ്ടെങ്കിലും വ്യാജന്മാർ അതിനെ അതിജീവിച്ചോ എന്ന സംശയം ബാക്കിയാണ്.

വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് ജോലി നേടാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നു യുഎസ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പു തടയാനുളള പരിഷ്കരണവും അവർ ആവശ്യപ്പെടുന്നു.

വിസയുടെ കാലാവധി കുറയ്ക്കുക, സ്ഥിരതാമസത്തിനുള്ള അനുമതി അതിൽ നിന്നു വേർപെടുത്തുക, തൊഴിൽ ഉടമയുടെ ഉത്തരവാദിത്തം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും അവർ ഉയർത്തുന്നു.

എച്-1 ബി പ്രോഗ്രാമിനോടു തന്നെ ട്രംപ് ഭരണകൂടം എതിർപ്പു കാട്ടിയിരിക്കെ പരിശോധന ഇനി കൂടുതൽ കർശനമാവും. 

അന്വേഷണ സംഘം പറയുന്നത് വ്യാജ രേഖകൾ സൂക്ഷ്‌മ പരിശോധനയെ അതിജീവിക്കാൻ കഴിയുന്ന വിധം തയാറാക്കിയിരുന്നു എന്നാണ്. യുഎസ് കോൺസലേറ്റിന്റെ പരിശോധന കടന്നു അമേരിക്കൻ സാങ്കേതിക കമ്പനികൾ, ആശുപത്രികൾ, എൻജിനിയറിംഗ് സ്ഥാപനങ്ങൾ എന്നിങ്ങനെ പലേടത്തും അവ പ്രയോജനപ്പെടുത്തിയിരിക്കാം.

Vast network of fake varsity degrees detected in India

 

Join WhatsApp News
'ഇൻസ്‌പിറേഷൻ -from bible? 2026-06-08 21:39:29
വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്ന പ്രവണതക്ക് ''ഇൻസ്‌പിറേഷൻ കിട്ടിയത് ബൈബിളിൽ നിന്നോ?? പലതരം അമാനുഷിക അതിശയോക്തീകളുടെ സമാഹാരമാണ് ബൈബിൾ. എന്നാൽ ഇസ്രായേലികൾ ഇജിപ്റ്റിൽനിന്നും വന്നു എന്ന വലിയ കഥയിൽ പിരമിഡുകളെക്കുറിച്ചു ഒന്നും ഇല്ല, പുതുവർഷം 79ൽ പോംപെയിലെ അഗ്നിപർവത സ്ഫോടനം ഇല്ല, യെരുശലേം ദേവാലയം റോമൻ പട്ടാളം തകർത്ത സംഭവം ഇല്ല, യഹൂദരിലെ വിഭാഗമായിരുന്ന എസ്സീനികളെ കുറിച്ച് ഒന്നുമില്ല. എന്നാൽ കെട്ടുകഥകളിലെ സാങ്കൽപ്പിക ജീവികൾ ഉണ്ട്: ഉദാഹരണങ്ങൾ: 1- സംസാരിക്കുന്ന പാമ്പ് ഉൽപ്പത്തി മൂന്നാം അദ്ധ്യായം. 2- സംസാരിക്കുന്ന കഴുത-സംഖ്യ 22. 3- മരിച്ച സാമുവേലിനെ വിളിച്ചുവരുത്തുന്ന വെളിച്ചപ്പാട് -1 സാമുവേൽ 28. 4- മനുഷ്യരിലെ ഭൂതങ്ങൾ പന്നികളിൽ പ്രവേശിക്കുന്നു. മർക്കോ 5. 5- മരിച്ചവർ ഉയിർത്തെഴുന്നേറ്റു യെരുശലേം നഗരത്തിൽ -മത്തായി 27. 6- ഡ്രാഗൻസ് വരുന്നു വെളിപ്പാട് 12. 7- മനുഷ്യ മുഖമുള്ള വെട്ടുകിളികൾ വെളിപ്പാട് 9:7-10. 8-ഇവക്കെല്ലാം ഉപരി, പുരുഷനെ കൂടാതെ സ്ത്രീ ഗർഭിണിയായി കുട്ടിയെ പ്രസവിച്ചു എന്നിട്ടും നിത്യ കന്യക- മത്തായി ഒന്നാം അദ്ധ്യായം. 9- മേരി യേശുവിനെ ഗർഭം ധരിച്ചത് ചെവിയിലൂടെ എന്നുമുണ്ട് വേദസാഹിത്യം. 10- സങ്കൽപ്പ ജീവി വ്യാളിയെ കൊന്ന ഗീവറുഗീസ്; പുണ്യാളനും. 11- റീം എന്ന ഒറ്റക്കൊമ്പുള്ള ജീവി ഉണ്ട്, KJV യിൽ അത് ഒറ്റ കൊമ്പൻ കുതിരയാണ്. ഒരു വിശ്വാസിയും ഇന്നേവരെ ഇവയുടെ തെളിവ് ചോദിച്ചിട്ടില്ല!. അടുത്ത തലമുറ ഇവയുടെ ഒക്കെ കാർട്ടൂണും ഗെയിമും ഉണ്ടാക്കി ഫോണിൽ കളിക്കും. *ബാലമിൻറ്റെ കഴുത, ''എന്നെ അടിക്കുന്നത് എന്തിന്'' എന്ന് ചോദിച്ചു. ദൈവപുത്രൻ കയറിയ കഴുതകൾ ഒറ്റ ഹോശന്ന പോലും വി-ളിച്ചില്ല. ഭാവിയിലെ വിശ്വാസികളുടെ മുന്നോടി ആണോ ഹോശന്നായിലെ കഴുത. -{andrew}
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-08 22:43:53
💥🔥നമ്മൾ ഭാരതമക്കൾ എന്തിന്റേയും വ്യാജം ഉണ്ടാക്കുന്നതിൽ വിരുതരാണ്. അതായത് Original duplicate ഉണ്ടാക്കുന്നതിൽ അഗ്രഗണ്യരാണ്. എന്തൊരു നിപുണത. എന്തൊരു നൈപ്പുണ്യം. പ്രധാനമന്ത്രി മോഡിയുടെ കോളേജ് സർട്ടിഫിക്കറ്റ് വ്യാജമെന്നു വരെ കോൺഗ്രസ്‌ ആരോപിക്കുന്നു. അമേരിക്കയിൽ 30- ഉം നാൽപ്പതും വർഷങ്ങളായി ജീവിക്കുന്ന എത്രയോ മലയാളികൾ കള്ള സർട്ടിഫിക്കറ്റുമായി ന്യൂയോർക് TA യിൽ ഇലെക്റ്ട്രീഷ്യൻ ആയി ജോലി ചെയ്യുന്നു. നഴ്സുമാരും കുറവൊന്നുമല്ല. വ്യാജ ജനന സർട്ടിഫിക്കറ്റിന്റെ കാര്യം പറയുകയും വേണ്ടാ.എത്രയോ വ്യാജവിദ്യാർത്ഥികൾ വിലസുന്നുണ്ട് ഇവിടെ.കള്ളത്തരവും കൗശലത്തരവും കാണിക്കാൻ ഇന്ത്യാക്കാരേക്കാൾ മിടുക്കർ ആരുമില്ല.ചിലപ്പോൾ ഗയാനക്കാർ കണ്ടേക്കാം.വ്യാജ കഥകളിലെ സങ്കല്പജീവികളിൽ അടിയുറച്ചു വിശ്വസിക്കുന്നവർ വ്യാജന്മാർ ആകുന്നതിൽ എന്താണ് തെറ്റ്???? വ്യാജ അപ്പനെയും അമ്മയെയും വരെ നിർമ്മിച്ചു കിട്ടും ഭാരതത്തിൽ പണം കൊടുത്താൽ.. റെജിസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക