
ഏപ്രിൽ 8നു യുദ്ധവിരാമം നടപ്പായ ശേഷം ആദ്യമായി ഇറാൻ തിങ്കളാഴ്ച്ച ഇസ്രയേലിലേക്കു മിസൈലുകൾ വിക്ഷേപിച്ചു. ബെയ്‌റൂട്ടിൽ ഇസ്രയേൽ ആക്രമണം നടത്തിയതിനു പ്രതികരണമായിരുന്നു അത്.
ഇസ്രയേലിൽ ആർക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല. വ്യോമ പ്രതിരോധം സജീവമാക്കിയെന്നു ഇസ്രയേലി സേന ഐ ഡി എഫ് പറഞ്ഞു. രണ്ടു മിസൈലുകൾ തടഞ്ഞു. കൂടുതൽ പ്രതീക്ഷിക്കുന്നു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ഐ ഡി എഫ് നിർദേശിച്ചു.
ഞായറാഴ്ച്ച ബെയ്‌റൂട്ടിലെ ദാഹേയ് ജില്ലയിൽ ഹിസ്‌ബൊള്ള ആസ്ഥാനം എന്നാരോപിച്ചു ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരുന്നു. ഹിസ്‌ബൊള്ള ഇസ്രയേലിലേക്കു ആക്രമണം നടത്തിയതിനെ തുടർന്നാണ് അതുണ്ടായതെന്നു ഐ ഡി എഫ് പറഞ്ഞു.
ഇസ്രയേലിനു നേരെ കനത്ത തിരിച്ചടി നൽകുമെന്നു ഇറാൻ പാർലമെന്റ് സെക്യൂരിറ്റി കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായ് പറഞ്ഞു.
യുഎസ് താവളങ്ങൾ ആക്രമിക്കും
മേഖലയിലെ യുഎസ് താവളങ്ങൾ ഇറാൻ ആക്രമിക്കുമെന്നു പാര്ലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് തിങ്കളാഴ്ച്ച എക്‌സിൽ കുറിച്ചു. യുഎസിനു ചർച്ചകൾ വഴി പരിഹാരം കാണാൻ താത്പര്യമില്ലെന്ന് അദ്ദേഹം ആരോപിച്ചു. "അവർക്കു കരുത്തിന്റെ ഭാഷ മാത്രമേ മനസിലാവൂ."
പേർഷ്യൻ ഗൾഫിലെ യുഎസ് നാവിക ഉപരോധവും ആക്രമണം നടത്താൻ ഇസ്രയേലിനു അനുമതി നൽകിയതും അതിന്റെ വ്യക്തമായ തെളിവാണ്. ഇറാന് നേരെ ആക്രമണം നടത്താൻ യുഎസ് ഉപയോഗിക്കുന്ന ഗൾഫിലെ താവളങ്ങൾ ആക്രമിക്കും.
Iran launches missiles at Israel, first since ceasefire