Image

കൊല്ലത്തെ സീരിയല്‍ കില്ലര്‍ വാല്‍പ്പാറയില്‍ പിടിയില്‍

Published on 03 June, 2026
കൊല്ലത്തെ സീരിയല്‍ കില്ലര്‍ വാല്‍പ്പാറയില്‍ പിടിയില്‍

 

കൊല്ലം: കൊല്ലത്തും പാരിപ്പള്ളിയിലും വഴിയരുകില്‍ ഉറങ്ങിക്കിടന്നവരെ കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വാല്‍പ്പറയില്‍ നിന്നാണ് പ്രതി പിടിയിലായത്. മാര്‍ത്താണ്ഡം സ്വദേശി വിജു ആണ് പിടിയിലായത്.

മേയ് 25ന് കൊല്ലം കമ്മീഷണര്‍ ഓഫീസിന് സമീപത്തിന് കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ആളെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. മാര്‍ച്ചില്‍ പാരിപ്പള്ളിയിലും സമാനമായ രീതിയില്‍ കൊലപാതകം നടന്നിരുന്നു. രണ്ട് കൊലകള്‍ക്കും പിന്നില്‍ ഒരാളാണെന്ന സൂചന ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലും സമാനമായ രീതിയില്‍ കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് സീരിയല്‍ കില്ലറെ പോലീസ് തിരഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക