
ന്യൂഡല്‍ഹി: ഡല്‍ഹി മള്‍വ്യ നഗറില്‍ ഭക്ഷണശാലയില്‍ ബുധനാഴ്ച വന്‍ തീപിടുത്തം. 20 പേര്‍ കൊല്ലപ്പെട്ടു. ലെമണ്‍ ഗ്രീന്‍ റസ്‌റ്റോറന്റിലെ ബേസ്‌മെന്റില്‍ ആണ് രാവിലെ 8.50 ഓടെ തീപിടുത്തമുണ്ടായത്. അഞ്ച് നിലയിലുള്ള കെട്ടിടത്തില്‍ ഈ സമയം 40 ഓളം പേര്‍ ഉണ്ടായിരുന്നു.
ഹോട്ടലിന്റെ അടിനിലയിലാണ് റെസ്‌റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ 25 മുറികളിലായി 40 പേരാണ് താമസിച്ചിരുന്നത്. ഇവരില്‍ ഏറെയും വിദേശികളാണ്. ചികിത്സയ്ക്കായാണ് ഇവര്‍ ഇവിടെ എത്തിയിരുന്നത്. തീപിടുത്തമുണ്ടാകുമ്പോള്‍ ഇവരില്‍ ഏറെയും പേര്‍ ഉറക്കത്തിലായിരുന്നു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇടുങ്ങിയ ഹൗസ് റാണി ലെയ്‌നിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.