Image

അയോവ റിപ്പബ്ലിക്കൻ ഗവർണർ പ്രൈമറിയിൽ ട്രംപിന്റെ സ്ഥാനാർഥി പരാജയപ്പെട്ടു (പിപിഎം)

Published on 03 June, 2026
അയോവ റിപ്പബ്ലിക്കൻ ഗവർണർ പ്രൈമറിയിൽ ട്രംപിന്റെ സ്ഥാനാർഥി പരാജയപ്പെട്ടു (പിപിഎം)

അയോവ ഗവർണർ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള റിപ്പബ്ലിക്കൻ പ്രൈമറിയിൽ പ്രസിഡന്റ് ട്രംപിനു തിരിച്ചടി. ട്രംപ് എൻഡോഴ്സ് ചെയ്ത റെപ്. റാൻഡി ഫീൻസ്ട്ര പരാജയം ഏറ്റുവാങ്ങിയത് ട്രംപിന്റെ സ്ഥാനാർഥികൾ സെനറ്റ് പ്രൈമറികളിൽ തുടർച്ചയായി അദ്ദേഹത്തിന്റെ എതിരാളികളെ വീഴ്ത്തിയതിനു പിന്നാലെയാണ്.

ഫീൻസ്ട്രയെ തോൽപിച്ച ബിസിനസുകാരൻ സാക് ലാൻ നവംബർ 3നു ഡെമോക്രാറ്റ് റോബ് സാൻഡിനെ നേരിടും. സ്റ്റേറ്റ് ഓഡിറ്ററാണ് സാൻഡ്.

അയോവയിൽ കഴിഞ്ഞ മാസം ഏർലി വോട്ടിംഗ് ആരംഭിച്ചുവെങ്കിലും ഫീൻസ്ട്രയെ ട്രംപ് പിന്തുണച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. മാഗാ പിന്തുണ നേടിയ ലാൻ അതു മുതലാക്കി പാർട്ടി വലതുപക്ഷത്തിന്റെ സഹായത്തോടെയാണ് കുതിപ്പു നേടിയത്.

കുടിയേറ്റ വിഷയത്തിൽ ഫീൻസ്ട്ര മൃദുസമീപനം എടുക്കുന്നു എന്ന ആരോപണം വലതു പക്ഷം ഉയർത്തി.  

ട്രംപ് എൻഡോഴ്സ് ചെയ്ത സ്ഥാനാർഥികൾ നേരത്തെ റിപ്പബ്ലിക്കൻ പ്രൈമറികളിൽ റെപ്. തോമസ് മാസി (കെന്റക്കി), സെനറ്റർമാരായ ബിൽ കാസിഡി (ലൂസിയാന), ജോൺ കോർണിൻ (ടെക്സസ്) എന്നിവരെ തോല്പിച്ചിരുന്നു.

Trump-endorsed candidate loses Iowa GOP primary 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക