
ആലുവ : ലഹരി ഉപയോഗിച്ച് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവും യുവതിയും. ആലുവ യു.സി കോളേജിന് സമീപം ചൊവ്വാഴ്ചവൈകീട്ടാണ്സംഭവം. യു.സി കോളേജ്-മില്ലുപടി റോഡില്‍ താമസിക്കുന്ന മുഹമ്മദ് അസ്ലം, അനിപമ എന്നിവരാണ് റോഡില്‍ പരാക്രമം നടത്തിയത്. ഇരുവരും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പോലീസിനെ ആക്രമിച്ചു. തുടര്‍ന്ന് കൈകാലുകള്‍ കെട്ടിയിട്ടാണ് അറസ്റ്റ് ചെയ്തത്. ലഹരി വിട്ടുമാറാത്തതിനാല്‍ ഇരുവരെയും ആശുപത്രിയിലാക്കി. ആലുവ പോലീസ് കേസെടുത്തു.
കൊച്ചി നഗരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഹരിയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരായ ശക്തമായ നടപടികളുമായി 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായത് കഴിഞ്ഞ ദിവസമാണ്. അതിനാല്‍തന്നെ വരുംദിവസങ്ങളില്‍ ശക്തമായ അന്വേഷണം നഗരത്തില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.