Image

ബെയ്‌റൂട്ട് ആക്രമിക്കാനുള്ള നീക്കത്തിൽ രോഷം പൂണ്ട ട്രംപ് നെതന്യാഹുവിനെ കഠിനമായി ശകാരിച്ചെന്നു റിപ്പോർട്ട് (പിപിഎം)

Published on 02 June, 2026
ബെയ്‌റൂട്ട് ആക്രമിക്കാനുള്ള നീക്കത്തിൽ രോഷം പൂണ്ട ട്രംപ് നെതന്യാഹുവിനെ കഠിനമായി ശകാരിച്ചെന്നു റിപ്പോർട്ട് (പിപിഎം)

ലെബനനിൽ ഇസ്രയേലി സേന ഐ ഡി എഫ് കടന്നുകയറ്റം തുടരുന്നതിൽ രോഷം പൂണ്ട പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കഠിനമായി ശകാരിച്ചെന്നു റിപ്പോർട്ട്. "താൻ അവിടെ എന്താടോ ചെയ്യുന്നത്" എന്നു ചോദിച്ച ട്രംപ് 'എഫ്' വക്കും ഉപയോഗിച്ചെന്നാണ് 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രയേലിനെതിരെ ലോകത്തിന്റെ മുഴുവൻ രോഷം വിളിച്ചു വരുത്തുകയാണ് നെതന്യാഹു ചെയ്യുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇസ്രയേലി സേന ബെയ്‌റൂട്ട് ആക്രമിക്കാൻ നീക്കം തുടങ്ങിയതോടെ യുഎസുമായുള്ള ചർച്ചകൾ നിർത്തി വയ്ക്കുന്നു എന്നു ഇറാൻ പ്രഖ്യാപിച്ചതോടെയാണ് ട്രംപ് നെതന്യാഹുവിനെ വിളിച്ചത്. ഹിസ്‌ബൊള്ള ഇസ്രയേലിനെ ആക്രമിച്ചെങ്കിൽ അതിനു അവർ പ്രതികരിച്ചത് പതിന്മടങ്ങു ഇരട്ടിയായിട്ടാണ് എന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഒരു ഹിസ്‌ബൊള്ള കമാൻഡറെ കൊല്ലാൻ പല കെട്ടിടങ്ങൾ വരെ തകർത്തത് അന്യായമാണെന്നും ട്രംപ് പറഞ്ഞു.

"എല്ലാവരും നിങ്ങളെ വെറുക്കുന്നു, എല്ലാവരും ഇസ്രയേലിനെ വെറുക്കുന്നു" എന്നു ട്രംപ് നെതന്യാഹുവിനോടു പറഞ്ഞു.

ട്രംപ് അടുത്ത കാലത്തൊന്നും ഇത്ര രൂക്ഷമായി  നെതന്യാഹുവിനോടു സംസാരിച്ചിട്ടില്ലെന്നു വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞതായി  'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്തു.

ബെയ്‌റൂട്ടിലേക്കു അയച്ച സൈന്യത്തെ തിരിച്ചു വിളിക്കുന്നു എന്നു നെതന്യാഹു ഉറപ്പു നൽകിയതായി ട്രംപ് പിന്നീട് ട്രൂത് സോഷ്യലിൽ പറഞ്ഞു. ഇറാനുമായുള്ള ചർച്ച കൂടുതൽ വേഗത്തിൽ നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Trump blasts Netanyahu in call over Lebanon strikes

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക