Image

ഏഴിമല നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡ് 28ന് ; വൈസ് അഡ്‌മിറൽ സമീർ സക്സേന മുഖ്യാതിഥി

Published on 21 May, 2026
ഏഴിമല  നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡ് 28ന് ; വൈസ് അഡ്‌മിറൽ സമീർ സക്സേന മുഖ്യാതിഥി

എറണാകുളം: ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ 2026 ൽ പരിശീലനം പൂർത്തിയാക്കിയ ബാച്ചിന്റെ  പ്രൗഢഗംഭീരമായ പാസിങ് ഔട്ട് പരേഡ് മേയ് 28-ന് നടക്കും. ചിട്ടയായതും ശാസ്ത്രീയവുമായ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ കേഡറ്റുകൾ, ഇന്ത്യൻ നാവികസേന, കോസ്‌റ്റ് ഗാർഡ്, സൗഹൃദ വിദേശ രാജ്യങ്ങളുടെ സമുദ്ര സേനകൾ എന്നിവയുടെ കമ്മീഷൻഡ് ഓഫീസർമാരായി രാജ്യസേവനത്തിലേക്ക് ഔദ്യോഗികമായി ചുവടുവെക്കുന്ന നിർണായക ചടങ്ങിനാണ് എഴിമല നാവിക അക്കാദമി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.

ദക്ഷിണ നാവിക കമാൻഡിൻ്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്‌മിറൽ സമീർ സക്സേന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും പാസിങ് ഔട്ട് പരേഡ് നിരീക്ഷിക്കുകയും ചെയ്യും. അക്കാദമിയിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കി മാതൃരാജ്യത്തിൻ്റെ കാവലാളാകാൻ യോഗ്യത നേടിയ യുവ ഓഫീസർമാരുടെ സല്യൂട്ട് അദ്ദേഹം സ്വീകരിക്കും.

സൈനിക പാരമ്പര്യത്തിലെ ഏറ്റവും മഹത്തായതും കാലാതീതവുമായ പ്രകടനമായ് പാസിങ് ഔട്ട് പരേഡ്. കൃത്യതയാർന്ന സൈനിക മാർച്ചിങ്, അതുല്യമായ അഭിമാനബോധം, ദേശസ്നേഹത്തിൻ്റെ ആവേശം എന്നിവയുടെ അതിമനോഹരമായ സമന്വയത്തിനായിരിക്കും എഴിമല നാവിക അക്കാദമി അന്ന് സാക്ഷ്യം വഹിക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക