Image

മാർപാപ്പ ഇറാന്റെ അണ്വായുധ പരിപാടിയെ പിന്തുണയ്ക്കുന്നുവെന്നു ട്രംപ് വീണ്ടും (പിപിഎം)

Published on 07 May, 2026
മാർപാപ്പ ഇറാന്റെ അണ്വായുധ പരിപാടിയെ പിന്തുണയ്ക്കുന്നുവെന്നു ട്രംപ് വീണ്ടും (പിപിഎം)

ലിയോ പതിനാലാമൻ മാർപാപ്പ ഇറാന്റെ അണ്വായുധ പരിപാടിയെ പിന്തുണയ്ക്കുന്നു എന്ന ആരോപണം ബുധനാഴ്ച്ച പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ വത്തിക്കാനിൽ എത്താനിരിക്കെയാണ് ഈ ആരോപണം പ്രസിഡന്റ് ആവർത്തിച്ചത്.

റുബിയോ മാർപാപ്പയ്ക്ക് എന്തു സന്ദേശമാണ് നൽകേണ്ടതെന്ന് ചോദിച്ചപ്പോൾ ഓവൽ ഓഫിസിൽ യു എഫ് സി ഫ്രീഡം 250 ചടങ്ങിൽ പങ്കെടുത്തിരുന്ന ട്രംപ് പറഞ്ഞു: "വളരെ ലളിതം. പോപ്പിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇറാൻ  അണ്വായുധം ഉണ്ടാക്കാൻ പാടില്ല."  

ഇറാൻ അണ്വായുധം ഉണ്ടാക്കുന്നതിൽ വിരോധമില്ല എന്നാണ് അമേരിക്കൻ മാർപാപ്പയുടെ നിലപാടെന്നും ട്രംപ് പറഞ്ഞു. "അവർ അണ്വായുധം ഉണ്ടാക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അത് സാധ്യമല്ല എന്നാണ് ഞാൻ പറയുന്നത്. അവർ അത് ചെയ്താൽ ലോകത്തെ മുഴുവൻ ബന്ദികളാക്കും. നമ്മൾ അത് അനുവദിക്കില്ല. അതാണ് എന്റെ സന്ദേശം."

ട്രംപിന്റെ അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞിട്ടുള്ള പാപ്പാ വ്യക്തമാക്കിയിട്ടുള്ളത് വിമർശനത്തിൽ സത്യം ഉണ്ടാവണം എന്നാണ്.

കത്തോലിക്കാനായ ക്യൂബൻ വംശജൻ റുബിയോ വ്യാഴാഴ്ച്ച മാർപാപ്പയെ കാണുമ്പോൾ നയതന്ത്ര വിഷയങ്ങളും ചർച്ചയാകും. എന്നാൽ വേറെയും വിഷയങ്ങൾ ഉണ്ടെന്നു റുബിയോ പറഞ്ഞു. "ഒട്ടേറെ കാര്യങ്ങൾ. ക്യൂബയും അതിൽ ഉൾപ്പെടാം."  


Trump repeats charge against Pope 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക