
തൃശ്ശൂര്‍: ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. വെട്ടിക്കാട്ടിരി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സന്‍ഹ മെഹ്‌റിന്‍എന്ന ഏഴുവയസുകാരിയാണ് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. എന്നാല്‍ എപ്പോഴാണ് കുട്ടിക്ക് രോഗബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ മാസം 28-ാം തീയതിയാണ് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ സന്‍ഹകുഴഞ്ഞുവീണത്. ഈ സമയം കുട്ടി വെള്ളത്തിനോട് വല്ലാത്ത വിരക്തി പ്രകടിപ്പിക്കുകയും വായില്‍ നിന്ന് നുരയും പതയും വരികയും ചെയ്തതായാണ് വിവരം.
പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവര്‍ കുട്ടിയുടെ സ്രവമെടുത്ത് പരിശോധനയ്ക്ക് സെന്‍ട്രല്‍ ലാബിലേക്ക് അയയ്ക്കുകയുമായിരുന്നു.ഇതിന്റെ പരിശോധനാ ഫലത്തിലാണ് പേവിഷബാധയാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, എവിടെനിന്നാണ് കുട്ടിക്ക് പേവിഷബാധയേറ്റത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കുട്ടിക്ക് വീട്ടിക്ക് വീടിനടുത്തുള്ള പൂച്ചകളുമായി കളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു
നിലവില്‍ കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 15-ഓളം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.