Image

തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജിയുടെയും അഭിഷേക് ബാനര്‍ജിയുടെയും സുരക്ഷാക്രമീകരണങ്ങള്‍ വെട്ടിക്കുറച്ചു

Published on 06 May, 2026
തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജിയുടെയും അഭിഷേക് ബാനര്‍ജിയുടെയും സുരക്ഷാക്രമീകരണങ്ങള്‍ വെട്ടിക്കുറച്ചു


കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെയും വസതികള്‍ക്ക് പുറത്തുള്ള സുരക്ഷാക്രമീകരണങ്ങള്‍ കുറച്ചതായി റിപ്പോര്‍ട്ട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ നേതൃത്വത്തിലുള്ള15 വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസ്സര്‍ക്കാര്‍ പരാജയപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ നടപടി.

ബുധനാഴ്ച രാവിലെ 6:30 മുതല്‍ 188എ ഹരീഷ് ചാറ്റര്‍ജി, 121 കാളിഘട്ട് റോഡ്, 9 കാമാക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ പോലീസ് കുറച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാന്വല്‍ ഗാര്‍ഡ്റെയിലുകള്‍ക്ക് പകരം സ്‌കീസര്‍ ബാരിക്കേഡുകള്‍ പോലുള്ള ചില സുരക്ഷാ ക്രമീകരണങ്ങളാണ് വെച്ചിരുന്നതെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 
മമത ബാനര്‍ജിയുടെ വസതിയായിരുന്നു 188എ ഹരീഷ് ചാറ്റര്‍ജി. 121 കാളിഘട്ട് റോഡ് പാര്‍ട്ടിയുടെ ആസ്ഥാനമായിരുന്നു. അഭിഷേക് ബാനര്‍ജിയുടെ ഓഫീസ് 9 കാമാക് സ്ട്രീറ്റിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

സെഡ്+ സുരക്ഷാ ക്രമീകരണങ്ങള്‍ മാത്രമായിരിക്കും നിലനില്‍ക്കുകയെന്നും സെഡ്+ വിഭാഗത്തിലുള്ള സുരക്ഷയ്ക്ക് പുറമെ വിന്യസിച്ചിരുന്ന അധിക പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ കവചം കുറയ്ക്കാന്‍ ഉത്തരവിട്ടുള്ള ആഭ്യന്തര മെമ്മോ കൊല്‍ക്കത്ത പോലീസ് (ഹെഡ് ക്വാര്‍ട്ടേഴ്‌സ്) ജോയിന്റ് കമ്മിഷണര്‍ ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക