Image

തമിഴ്‌നാട്: സഖ്യത്തില്‍ വര്‍ഗീയ ശക്തികള്‍ പാടില്ല; ഉപാധികളോടെ വിജയ്ക്ക് കോണ്‍ഗ്രസ് പിന്തുണ

Published on 06 May, 2026
തമിഴ്‌നാട്: സഖ്യത്തില്‍ വര്‍ഗീയ ശക്തികള്‍ പാടില്ല; ഉപാധികളോടെ വിജയ്ക്ക് കോണ്‍ഗ്രസ് പിന്തുണ

 

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉജ്വല വിജയം നേടിയ നടന്‍ വിജയുടെ ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്. സഖ്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്ത വര്‍ഗീയ ശക്തികള്‍ പാടില്ലെന്നും പാര്‍ട്ടിക്ക് രണ്ട് കാബിനറ്റ് റാങ്കുകള്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന.

തമിഴ്‌നാട്ടില്‍ സര്‍ക്കാരുണ്ടാക്കാന്‍ ടിവികെയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന കാര്യം തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയും ചേര്‍ന്ന് തീരുമാനിച്ചുവെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി അംഗം ഗിരിഷ് ചോദന്ദര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പിന്തുണയോടെ ടിവികെയുടെ അംഗബലം 107ല്‍ നിന്ന് 112 ആയി ഉയര്‍ന്നു. 118 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. രണ്ട് അംഗങ്ങള്‍ വീതമുള്ള വിസികെ, സിപിഎം, സിപിഐ എന്നിവരുടെ പിന്തുണയും വിജയ് തേടിയിട്ടുണ്ട്.

അതിനിടെ, എഐഎഡിഎംകെയില്‍ 35 അംഗങ്ങള്‍ വിജയ്ക്ക് പിന്തുണ നല്‍കാന്‍ തയ്യാറായിട്ടുണ്ട്. 47 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടി ഇതോടെ പിളര്‍പ്പിന്റെ വക്കിലാണെന്നും സൂചനയുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക