Image

പാചക വാതക വില വര്‍ധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകള്‍ അടച്ചിടുന്നു; ഓണ്‍ലൈന്‍ ഡെലിവറിയുമില്ല

Published on 06 May, 2026
പാചക വാതക വില വര്‍ധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകള്‍ അടച്ചിടുന്നു; ഓണ്‍ലൈന്‍ ഡെലിവറിയുമില്ല


 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ പാചക വാതക വില വര്‍ധനവിനെതിരെ പ്രതിഷേധിക്കാന്‍ ഹോട്ടലുടമകള്‍. നാളെ 24 മണിക്കൂര്‍ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.

കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, ക്യാന്റീനുകള്‍ അടക്കം 24 മണിക്കൂര്‍ അടച്ചിടും. ഓണ്‍ലൈന്‍ ഡെലിവറിയും ഉണ്ടാകില്ല.

19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയ സാഹചര്യത്തിലാണ് പ്രതിഷേധ പണിമുടക്ക്. ഉയര്‍ത്തിയ പാചക വാതക വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക