Image

പടനയിച്ചവര്‍ നാട് നയിക്കട്ടെ... വി.ഡി സതീശനായി വയനാട്ടില്‍ ഫ്‌ളക്‌സ്

Published on 06 May, 2026
പടനയിച്ചവര്‍ നാട് നയിക്കട്ടെ... വി.ഡി സതീശനായി വയനാട്ടില്‍ ഫ്‌ളക്‌സ്

 

കല്പറ്റ: വി.ഡി സതീശനായി വയനാട്ടിലും ഫ്‌ളക്‌സ്. കല്പറ്റ മേപ്പാടി പള്ളിക്കവലയിലാണ് ബുധനാഴ്ച രാവിലെ ഫ്‌ളക്‌സ് ഉയര്‍ന്നത്. പള്ളിക്കവലയിലെ കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് ഫ്‌ളക്‌സ്. 'നിയുക്ത മുഖ്യമന്ത്രി വടശേരി ദാമോദരന്‍ സതീശന് ഹൃദയാഭിവാദ്യങ്ങള്‍' എന്നാണ് ഫ്‌ളക്‌സിലെ വാചകങ്ങള്‍.

മുഖ്യമന്ത്രിയെ സംബന്ധിച്ച് എഐസിസി തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി.ഡി സതീശനും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി സംസ്ഥാനത്ത് പലയിടത്തും ഫ്‌ളകസുകള്‍ ഉയരുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പേ ഫ്‌ളക്‌സുകള്‍ നിരത്തില്‍ സ്ഥാനം പിടിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക