
കാസര്‍ഗോഡ്: തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരുടെ വിജയത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 180 പേര്‍ക്കെതിരെ കേസ്. പടന്ന കടപ്പുറത്ത് റോഡ് ഷോയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. 100 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 80 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി സന്ദീപ് വാര്യര്‍ നടത്തിയ വിജയാഹ്ലാദത്തിലാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. റോഡ് ഷോയ്ക്ക് നേരെ ഇരുട്ടില്‍ നിന്ന് കല്ലേറുണ്ടായെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കല്ലേറിന് പിന്നാലെ സിപിഐഎം യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
തൃക്കരിപ്പൂരില്‍ ഇടത് കോട്ട പൊളിച്ച് 4431 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സന്ദീപ് വാര്യര്‍ വിജയിച്ചത്. യുഡിഎഫിന്റെ സന്ദീപ് വാര്യര്‍ 83109 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ 78678 വോട്ടുകളാണ് നേടിയത്.