Image

ഹോർമുസ് തുറന്നു കിട്ടാൻ യുഎസ് സഖ്യം യുഎൻ രക്ഷാ സമിതിയുടെ സഹായം തേടുന്നു (പിപിഎം)

Published on 06 May, 2026
ഹോർമുസ് തുറന്നു കിട്ടാൻ യുഎസ് സഖ്യം യുഎൻ രക്ഷാ സമിതിയുടെ സഹായം തേടുന്നു (പിപിഎം)

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടു അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നതിനെതിരെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പ്രമേയം കൊണ്ടുവരാൻ യുഎസ് നീക്കം. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയുടെ മികവ് തെളിയിക്കേണ്ട നീക്കം യു എന്നിനു പരീക്ഷണം ആണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 

പ്രസിഡന്റ് ട്രംപിന്റെ നിർദേശം അനുസരിച്ചു ഗൾഫ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പ്രമേയം തയാറാക്കിയതെന്നു റുബിയോ പറഞ്ഞു. ഇറാൻ ഹോർമുസിൽ മൈനുകൾ ഇടുന്നതും ടോൾ പിരിക്കുന്നതും തടയണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

ഇറാനെതിരെ നടപടിക്കു മുൻപ് സെക്യൂരിറ്റി കൗൺസിലിൽ നടത്തിയ നീക്കങ്ങൾക്കു റഷ്യയും ചൈനയും തടയിട്ടിരുന്നു. ഗൾഫിൽ നിന്നു വൻ തോതിൽ എണ്ണ വാങ്ങുന്ന ചൈന ഇറാന്റെ അടുത്ത സഖ്യരാഷ്ട്രവുമാണ്.

ഹോർമുസ് തുറക്കണം എന്നാവശ്യപ്പെട്ട പ്രമേയം ഏപ്രിലിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു.

US seeks UN action over Hormuz threat

Join WhatsApp News
Jose 2026-05-06 08:12:01
So, we are at a wait-and-see game with the war in Iran. The ripple effect of the war is felt throughout the world. Energy prices have gone higher as expected. Ordinary people are at a disadvantage because of the outcome of the continuing crisis. But as many of us know, a war is not a pleasant experience for the people directly involved and others who are indirectly affected. Here we have two countries, America and Iran, as the focal point of the conflict. It is almost like a bigger country vs a smaller one. America has shown its military power from the beginning. This resulted in the chaos of the internal structure of the Iranian regime. As time passed, Iranian authorities became more nervous. They knew that they could not win a War with America. Each of their strategy is taken as a last chance survival. Obviously, they have to take a stand to justify their existence. Each passing day is a dangerous time, more dangerous for Iran than for America. As many of us know, not every Iranian is fond of their leadership. The recent unrest in Iran is proof of that. Whether we like it or not, we have to put up with the changes that we see in our daily lives. If one country is stubborn and doesn’t allow its citizens to participate on the world stage, that will bring disastrous consequences. We can argue for or against these changes based on our experience. It is in the best interest of the Iranian people and the government ( whatever is left there) to end the war sooner rather than later. In the former option, the war will end soon, and the rebuilding can start, or in the latter scenario, the war will continue, resulting in more casualties and deaths on both sides. This is a wake-up time for all people to make the right decisions for themselves and their future. America, under the leadership of President Trump, is much stronger now than ever before. He is a visionary, staying a step ahead of ordinary people. Let us talk about the price increase. Yes, it has increased significantly. Gas prices are a good indicator. Is this the first time this has happened? Of course not. And it is a global phenomenon. The recent surge in prices is because of the war. In the 60’s, I remember pumping diesel for the KRS bus. It was less than 100 rupees for the full tank. Times have changed as people. We know how to cope with changes. If today’s price increase was because of the war, what was the reason for the price increase in 2024? I know the answer. I would like to see some responses from others who are honest. So, life goes on differently. I mentioned before that ending the war sooner will benefit the Iranian people more than the Americans. If the leaders of Iran ( whoever is left) want to end the war, they can. If they are too proud, it will affect their people. Do you trust the Iranian regime? They said they didn’t have any long-range missiles. Two days later, two of those missiles were launched. Fortunately, they were intercepted and destroyed. President Trump and his administration are watching and evaluating the situation there. The ships have started moving with the escort of the US Navy. This will continue for those ships to get out. When this movement is accelerated, the gas prices will come down. If Iran disrupts this movement, it will suffer further damage before the oil flow resumes. Let us hope the crisis ends soon to benefit the entire world community. As usual, I expect comments from smart people. If I missed something, I am more than happy to correct it if it is proven with supporting evidence. My rabbit has only ears and not horns.
ആരാണ് തെമ്മാടി ? 2026-05-06 11:43:02
ആരാണ് തെമ്മാടി ? -[ചാണക്യൻ] : യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലോക മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് ഇറാനെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവന നടത്തി: "ഇതൊരു അന്താരാഷ്ട്ര ജലപാതയാണ്, ഒരു രാജ്യത്തിനും അവയെ നിയന്ത്രിക്കാൻ കഴിയില്ല. ഒരു അന്താരാഷ്ട്ര ജലാശയത്തിൽ ഞാൻ മൈനുകൾ സ്ഥാപിക്കും, ഞങ്ങളുടെ വാക്കുകൾ കേൾക്കാത്തതും അതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതുമായ കപ്പലുകൾ ഞാൻ പൊട്ടിത്തെറിക്കും എന്ന് പറയാൻ അനുവദിക്കുന്ന ഒരു അന്താരാഷ്ട്ര നിയമവുമില്ല." "ഇറാൻ ഭരണകൂടം പോലുള്ള ഒരു തെമ്മാടി രാഷ്ട്രത്തിന് ഒരു അന്താരാഷ്ട്ര കപ്പൽ പാതയുടെ നിയന്ത്രണം പുതിയ സാധാരണ നിലയിലേക്ക് അവകാശപ്പെടാൻ അനുവാദമുള്ള ഒരു ലോകത്ത് നമുക്ക് ജീവിക്കാൻ കഴിയില്ല," ഞാൻ അദ്ദേഹത്തോട് യോജിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ, കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും സഞ്ചരിക്കുന്ന സിവിലിയൻ സമുദ്ര കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം 47 ആക്രമണങ്ങൾ നടത്തി, 190-ലധികം പേർ മരിച്ചു. ക്രിമിനൽ വിചാരണകളില്ല, അക്രമത്തെ ന്യായീകരിക്കാൻ പൊതുജനങ്ങൾക്ക് തെളിവുകളില്ല, അവർ സംക്ഷിപ്തമായി വധിച്ചവരെക്കുറിച്ചുള്ള സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലാത്ത തീവ്രവാദത്തിന്റെ ഏകപക്ഷീയമായ പ്രഖ്യാപനം മാത്രം. തുടർന്ന് അമേരിക്ക വെനിസ്വേലയുടെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയി പകരം ഒരു പ്രോക്സിയെ നിയമിക്കാൻ വേണ്ടി 80 ലധികം പേരെ കൊന്നൊടുക്കി കാരക്കാസിലേക്ക് സൈന്യത്തെ അയച്ചു. പിന്നീട് ഇറാനെതിരെ ഒരു സൈനിക നീക്കം ആരംഭിച്ചു, അന്താരാഷ്ട്ര നിയമത്തിന്റെ മാനദണ്ഡങ്ങൾക്കുള്ളിൽ പോലും പ്രവർത്തിക്കാൻ ശ്രമിക്കാതെ ആയിരക്കണക്കിന് ആളുകളെ ഇതിനകം കൊന്നൊടുക്കി. യുഎൻ സുരക്ഷാ കൗൺസിലുമായി കൂടിയാലോചിച്ചില്ല, കൂടാതെ മുൻകാല ന്യായീകരണത്തിനുള്ള അവരുടെ ദുർബലമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും നൽകിയിട്ടില്ല. ഗ്രീൻലാൻഡ്, പനാമ, ക്യൂബ എന്നിവിടങ്ങളിൽ അധിനിവേശം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് യഥാർത്ഥ ഭീഷണികൾ ഉയർത്തിയിട്ടുണ്ട്, എന്നാൽ ശത്രുതയ്ക്കുള്ള നിയമപരമായ ന്യായീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും അദ്ദേഹം മെനക്കെടുന്നില്ല. ഭൗമരാഷ്ട്രീയ അരാജകത്വത്തിനെതിരായ ഒരു സംരക്ഷണ ഭിത്തി എന്ന നിലയിൽ അന്താരാഷ്ട്ര നിയമം എന്ന ആശയത്തിന്റെ തകർച്ച നമ്മെ അപകടകരമായ ഒരു അവസ്ഥയിലേക്ക് നയിച്ചു. എന്നാൽ ആ തകർച്ചയ്ക്ക് അമേരിക്കയേക്കാൾ കൂടുതൽ സംഭാവന നൽകിയ രാജ്യങ്ങൾ ചുരുക്കം, ഡൊണാൾഡ് ട്രംപിനേക്കാൾ വേഗത്തിൽ മറ്റൊരു പ്രസിഡന്റും അതിന്റെ തകർച്ച ത്വരിതപ്പെടുത്തിയിട്ടില്ല. ഇത് വെറും കാപട്യമല്ല, അപമാനകരവും, പ്രകടനപരവും, സത്യസന്ധമല്ലാത്തതും, നാണക്കേടുമാണ്.-
Sunil 2026-05-06 15:11:19
Hello Rubio, don't even think about the UN. It is a toothless tiger. Impotent. Russia attacked Ukraine and the resolution against is vetoed by Russia. Iran closed the strait and held the global economy as hostage. The resolution against it was vetoed by Russia as well as China. UN is an organization of some bureaucrats to syphon money mostly from American tax payers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക