
വെടിനിർത്തൽ ലംഘിച്ചു കൊണ്ട് തിങ്കളാഴ്ച്ച യു എ ഇക്കു നേരെ ആക്രമണം നടത്തിയ ഇറാൻ ചൊവാഴ്ച്ച വീണ്ടും അവരുടെ എണ്ണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്ക് കടക്കാതെ എണ്ണ കയറ്റുമതി ചെയ്യാൻ യു എ ഇക്കു കഴിയുന്ന പൈപ്പ്‌ലൈൻ തകർക്കാനുള്ള ശ്രമമാണിതെന്നു വ്യക്തമായി.
അബുദാബി ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ എന്നറിയപ്പെടുന്ന ഹബ്ഷാൻ-ഫുജൈറ ലൈൻ 235 മൈൽ നീളമുള്ളതാണ്. യു എ ഇയുടെ ഏറ്റവും വലിയ എണ്ണ സംഭരണികളുള്ള ഫുജൈറയിൽ നിന്നുള്ള ഈ ലൈൻ 2012ൽ തുറന്നതാണ്. ദിവസേന ഒരു മില്യൺ ബാരൽ എണ്ണയെങ്കിലും കൊണ്ടുപോകുന്ന ലൈനിൽ മാർച്ചിൽ ഇറാൻ ഹോർമുസ് അടച്ച ശേഷം 1.62 മില്യൺ വരെ കൊണ്ടുപോയെന്നു നിരീക്ഷകർ പറയുന്നു.
ഈ പൈപ്പ്‌ലൈൻ തകരാറിലായാൽ ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി ചെയ്യുന്നത് ബുദ്ധിമുട്ടാവും. യുഎസിന്റേയും ഇസ്രയേലിന്റെയും സഖ്യ രാജ്യമായ യു എ ഇക്കു അത് സാമ്പത്തിക വെല്ലുവിളിയുമാവും.
ഈ പ്രകോപനം യുദ്ധം വീണ്ടും ആരംഭിക്കാൻ കാരണമാവുമോ എന്ന ചോദ്യത്തിനു ചൊവാഴ്ച്ച ട്രംപ് മറുപടി നൽകിയില്ല. എന്നാൽ യുദ്ധം രണ്ടു മൂന്നാഴ്ച്ചയ്ക്കകം തീരുമെന്ന് അദ്ദേഹം പറഞ്ഞു.
യു എ ഇ ആകാശ പ്രതിരോധം ഏതു ആക്രമണത്തെയും ചെറുക്കാൻ സജ്ജമാണെന്നു പ്രതിരോധ വകുപ്പ് ചൊവാഴ്ച്ച പറഞ്ഞു. തിങ്കളാഴ്ച്ച 15 മിസൈലുകളും ഡ്രോണുകളും വീഴ്ത്തി.
ഹോർമുസിൽ ഇറാൻ നിയന്ത്രണം വിട്ടുകൊടുക്കില്ലെന്നു പാര്ലമെന്റ് സ്‌പീക്കർ ഇസ്മയിൽ ഗാലിബഫ് പറഞ്ഞു.
Iran attacks UAE for a second straight day