
ഹോർമുസ് കടലിടുക്കു കടക്കാൻ കപ്പലുകൾക്കു യുഎസ് നേവി സഹായം നൽകും എന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ, ഒരു അമേരിക്കൻ നാവിക കപ്പലിനു നേരെ വെടിവച്ചതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ യുഎസ് ഈ അവകാശവാദം നിഷേധിച്ചു.
ഹോർമുസിനു തെക്കുകിഴക്കു ജാസ്‌ക് തുറമുഖത്തിനു സമീപം ഒരു യുഎസ് കപ്പലിനു നേരെ രണ്ടു മിസൈലുകൾ വിട്ടതായി വിപ്ലവ സേന ഐ ആർ ജി സി അവകാശപ്പെട്ടു. കപ്പൽ നിർത്താൻ ആവശ്യപ്പെട്ടിട്ടു അനുസരിക്കാതിരുന്നതു കൊണ്ടാണ് വെടിവച്ചതെന്നു ഐ ആർ ജി സിയെ ഉദ്ധരിച്ചു ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി പറഞ്ഞു.
യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) പറഞ്ഞു: "ഒരു യുഎസ് നേവി കപ്പലും ആക്രമിക്കപ്പെട്ടില്ല. കപ്പലുകൾക്ക് യുഎസ് നേവി സഹായം നൽകുന്നുണ്ട്, തുറമുഖ ഉപരോധം നടപ്പാക്കുന്നുമുണ്ട്."
യുഎസ് കൊടി പറത്തിയ രണ്ടു വ്യാപാര കപ്പലുകൾ ഹോർമുസിലൂടെ കടന്നുവെന്നു ട്രംപ് ഞായറാഴ്ച്ച പറഞ്ഞു.
യു എ ഇ പ്രതിഷേധിച്ചു
അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഒരു ടാങ്കർ ഹോർമുസ് കടക്കുമ്പോൾ ഇറാൻ വെടിവച്ചെന്നു യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. "ഇതൊരു ഭീകരാക്രമണമാണ്. ഈ ആക്രമണം മേഖലയ്ക്കു ഇറാൻ ഉയർത്തുന്ന അവഗണിക്കാൻ കഴിയാത്ത ഭീഷണിയുടെ തെളിവാണ്."
ഹോർമുസ് സ്വതന്ത്ര സഞ്ചാര പാതയാണെന്നു യു എ ഇ ഓർമിപ്പിച്ചു.
US denies Iran attacked vessel