Image

ഇറാനുമായുള്ള ആശയവിനിമയം 'ഭംഗിയായി' പോകുന്നുണ്ടെന്നു ട്രംപ് (പിപിഎം)

Published on 04 May, 2026
ഇറാനുമായുള്ള ആശയവിനിമയം 'ഭംഗിയായി' പോകുന്നുണ്ടെന്നു ട്രംപ് (പിപിഎം)

ഇറാനുമായുള്ള യുഎസിന്റെ ചർച്ചകൾക്കു മുൻപായി നടക്കുന്ന ആശയവിനിമയം ഭംഗിയായി പോകുന്നുണ്ടെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഞായറാഴ്ച്ച പറഞ്ഞു. ഇറാൻ വച്ച നിർദേശങ്ങൾ സ്വീകാര്യമല്ല എന്നു പറഞ്ഞ ട്രംപ് പക്ഷെ നയതന്ത്ര നീക്കങ്ങളെ കുറിച്ചു വിശദീകരിച്ചില്ല.  

അതിനു മണിക്കൂറുകൾക്കു മുൻപ്, ഹോർമുസ് കടലിടുക്കിൽ കൂടി കപ്പലുകളെ കടത്തിവിടാൻ യുഎസ് നേവി സഹായിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  'പ്രൊജക്റ്റ് ഫ്രീഡം' എന്നു പേരിട്ട ഈ പരിപാടി അകമ്പടി സേവിക്കൽ അല്ലെന്നു സെന്റ്‌കോം വ്യക്തമാക്കി. ഹോർമുസ് കടക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്ന കപ്പലുകൾക്ക് സഹായം നൽകുക  മാത്രമാവും ചെയ്യുക.

എന്നാൽ അത് വെടിനിർത്തൽ വ്യവസ്ഥകളുടെ ലംഘനമാണെന്നു ഇറാൻ ചൂണ്ടിക്കാട്ടി. ഹോർമുസ് ഇറാന്റെ നിയന്ത്രണത്തിൽ ആയിരിക്കെ യുഎസ് നേവി കപ്പലുകൾക്ക് അകമ്പടി സേവിക്കുന്നത് സൈനികമായ ബലപ്രയോഗമാണ്‌.

ദൗത്യത്തിൽ 15,000 യുഎസ് സൈനികരും നൂറോളം വിമാനങ്ങളും മിസൈൽ നാശിനികളും ഡ്രോണുകളും ഉൾപെടുമെന്നു സെന്റ്‌കോം പറഞ്ഞു. മൈനുകൾ ഇല്ലാത്ത ഭാഗങ്ങളിലൂടെ കടന്നു പോകാൻ കപ്പലുകൾക്ക് സഹായം നൽകും.

ഇറാനെ വെല്ലുവിളിച്ചു ഈ ദൗത്യത്തിനു പുറപ്പെടുന്നവർ വിഡ്ഢികളാണെന്നു ഭരണകൂടത്തോട് അടുപ്പമുള്ള അക്കാദമിക് മുഹമ്മദ് മറാൻഡി താക്കീതു നൽകി.

ആണവ ചർച്ചയില്ലെന്നു വക്താവ്

ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശ്രദ്ധ വച്ചിട്ടുള്ളതെന്നും യുറേനിയം വിഷയം സംസാരിച്ചിട്ടേയില്ലെന്നും വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് പറഞ്ഞു.

ഹോർമുസിൽ മൈനുകൾ നീക്കം ചെയ്യാൻ യുഎസുമായി സഹകരിക്കും എന്ന റിപ്പോർട്ടും അദ്ദേഹം തള്ളി.

Trump says Iran talks going well 

Join WhatsApp News
Sunil 2026-05-04 14:34:57
Hello President Trump, you survived 3 assassination attempts because God has His intention. God wants to save the world from another World War. Iran is a state sponsored terrorist nation and God wants you to handle Iran properly and save our world.
Observer 2026-05-04 16:27:54
Thank you Humans!!! Hello president trump, you survived 3 fake assassination attempts planned by you. Our god is powerless and he cannot do anything, so he told you to act for him. You all know if there are no faithful to talk for me, to protect me, i don't even exist. They keep me alive.I am the god of thunder and lightning, but humans put lightning arrestors above me to save me from a lightning strike. They even put CC camera so to see who steals from me. Thank you humans, without you i won't be here.
Abbreviate if you can 2026-05-04 20:46:49
Another Stubborn Observation Brother expressed his frustration through his comment. So, all assasination attempts were fake right moron?
Matt 2026-05-04 22:56:18
“Another Stubborn Observation Brother” is unscrambled. Another SOB
Breaking 2026-05-04 22:57:52
BREAKING: Democrats score HUGE wins across Texas as MAGA lunatics are chased out of school boards left and right as the people REJECT their book bans and anti-gay bigotry!Yesterday, at least six conservative board members who were at forefront of book bans or policies restricting LGBT rights were ousted from their seats.In the school district of Grapevine Colleyville, near Fort Worth, voters deposed three right-wing school board members who were pushing explicitly Christian indocrination in public schools; in Lake Travis, two of the board members who pushed for book bans lost their re-election races.In Mansfield, another battleground for book bans, right-winger Courtney Lackey Wilson lost her race, making her the fourth MAGA momster to lose her seat in the district since 2025.This is a great sign that the people of Texas are getting fed up with the extremism and the bigotry of the Republican Party and the MAGA movement – and are ready to show it at the ballot box.With incredible candidates like former school president and state legislator Gina Hinojosa taking on Greg Abbott, and progressive pastor James Talarico taking on John Cornyn, we are in a better position than ever to make Blexas (Blue Texas) a reality!Let’s make it happen!
A reader 2026-05-05 10:33:44
After each assassination attempt, Trump received some sympathy support from some independents. After the recent one, even some MAGA base got shaken. Opinion polls show him being in free fall.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക