Image

ട്രംപിന്റെ 'കടൽ കൊള്ള' കുറ്റസമ്മതത്തെ അപലപിച്ചു ഇറാൻ (പിപിഎം)

Published on 03 May, 2026
ട്രംപിന്റെ 'കടൽ കൊള്ള' കുറ്റസമ്മതത്തെ അപലപിച്ചു ഇറാൻ (പിപിഎം)

ഇറാന്റെ കപ്പലുകൾ യുഎസ് പിടിച്ചെടുക്കുന്നത് കടൽ കൊള്ളയാണെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ ഇറാൻ അപലപിച്ചു. “ഇറാന്റെ കപ്പലുകൾ നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നത് കടൽ കൊള്ളയാണെന്നു യുഎസ് പ്രസിഡന്റ് യാതൊരു ഉളുപ്പുമില്ലാതെ പറയുന്നു. ”യുഎസ് കടൽ കൊള്ളക്കാരെ പോലെയാണെന്ന് അദ്ദേഹം വീമ്പടിക്കയാണ്," ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയ് പറഞ്ഞു.

"അത് അബദ്ധത്തിൽ പറഞ്ഞതല്ല. അന്താരാഷ്ട്ര സമുദ്ര ഗതാഗത്തിനെതിരെ നടത്തുന്ന ക്രിമിനൽ കുറ്റങ്ങൾ തുറന്നു സമ്മതിക്കയാണ് ട്രംപ് ചെയ്തത്."

ട്രംപ് പറഞ്ഞത് ഇങ്ങിനെ: "യുഎസ് നേവി കടൽ കൊള്ളക്കാരെ പോലെ പ്രവർത്തിച്ചു. ഞങ്ങൾ കപ്പൽ പിടിച്ചെടുത്തു, ചരക്ക് പിടിച്ചെടുത്തു, എണ്ണ പിടിച്ചെടുത്തു. വളരെ ലാഭകരമായ കച്ചവടം."

അന്താരാഷ്ട്ര നിയമങ്ങളുടെ ഇത്തരം നഗ്നമായ ലംഘനം തള്ളിക്കളയാൻ ബാഗെയ് ലോക സമൂഹത്തോട് അഭ്യർഥിച്ചു.

Iran condemns Trump's 'brazen' remarks about seizure of Iranian vessels

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക