
ഇറാന്റെ ആണവ പദ്ധതി അസ്വീകാര്യമായ ചുവപ്പു വരയാണെന്നു ഇറ്റലി ഓർമിപ്പിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ഇക്കാര്യം പറഞ്ഞത്.
യുദ്ധവും മിഡിൽ ഈസ്റ്റിലെ സമാധാന സാധ്യതകളും അറാഗ്ചിയുമായി ചർച്ച ചെയ്തെന്നു അദ്ദേഹം പറഞ്ഞു. മേഖലയിൽ ആണവ മത്സരം ഉണ്ടാവുന്നത് ഇറ്റലിക്ക് അസ്വീകാര്യമാണെന്നു ഇറ്റലി വ്യക്തമാക്കുന്നു.
ലെബനനിലെ ഹിസ്‌ബൊള്ള തീവ്രവാദികളെ നിയന്ത്രിക്കാൻ ഇറാൻ മുൻകൈയെടുക്കണമെന്നു അറാഗ്ചിയോടു താൻ പറഞ്ഞതായി തജാനി വെളിപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ഗതാഗതത്തിനു തുറക്കണം എന്നും ഇറാനോടു നിർദേശിച്ചു. അവിടത്തെ തടസം ആഫ്രിക്കയിൽ പോലും ഭക്ഷണ ക്ഷാമവും അസ്ഥിരതയും സൃഷ്ടിക്കും.
Italy warns Iran against nuclear "red line"