Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ നാഷണല്‍ കാര്‍ഡ് ഗെയിം വന്‍ വിജയം വിജയാഘോഷങ്ങള്‍ ഇന്ന് (വെള്ളി )വൈകിട്ട് 6 ന്

ബിജു മുണ്ടക്കല്‍ Published on 01 May, 2026
ചിക്കാഗോ മലയാളി അസോസിയേഷന്‍  നാഷണല്‍ കാര്‍ഡ് ഗെയിം വന്‍ വിജയം  വിജയാഘോഷങ്ങള്‍ ഇന്ന് (വെള്ളി )വൈകിട്ട് 6 ന്

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നാഷണല്‍ ലെവല്‍ 56 ചീട്ടു കളി മത്സരങ്ങളില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ടോം തോമസ്, ഷാജി തോമസ്, ബിജുഅപ്പെന്‍ ടീം ഒന്നാം സ്ഥാനം നേടി 3000 ഡോളറും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം :ചിക്കാഗോയില്‍ നിന്നുള്ള സൈമണ്‍ ചക്കാലപ്പടവില്‍, പ്രദീപ് തോമസ്, ജിബി തോമസ് ടീം (2000 ഡോളറും ട്രോഫിയും ), മൂന്നാം സ്ഥാനം :ചിക്കാഗോയില്‍ നിന്ന് തന്നെയുള്ള ജോയ് നെല്ലാമറ്റം, സണ്ണി മുണ്ടപ്ലാക്കില്‍ , ഫിലിപ്പ് മുണ്ടപ്ലാക്കില്‍ (1000 ഡോളറും ട്രോഫിയും), നാലാം സ്ഥാനം :ഡാളസ്സില്‍ നിന്നുള്ള ഷിബു ജെയിംസ്, ജോസ് വര്‍ക്കി, ബിജു ചക്കുപുരക്കല്‍ ടീം, ബെസ്‌ററ് ടീമിനുള്ള സമ്മാനം ബിനോയ് ശങ്കരത്ത്, ഗോപകുമാര്‍ നായര്‍, അരുണ്‍ സുരേന്ദ്രനാഥ് ടീമും മോസ്റ്റ് വാല്യബിള്‍ പ്ലയെര്‍ സ്ഥാനം ടോം തോമസും കരസ്ഥമാക്കി .


ഇതോടൊപ്പം നടന്ന റമ്മി മത്സരങ്ങളില്‍ റോയ് മുണ്ടക്കല്‍, ജിതിന്‍ കരുപ്ലാക്കല്‍ , പീറ്റര്‍ കുളങ്ങര നാലാം സ്ഥാനം ജോര്‍ജ് വര്‍ക്കി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി വിജയികളായി.
മത്സര പരിപാടികള്‍ക്ക് പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയില്‍ ,ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിന്റ് ട്രെഷറര്‍ പ്രിന്‍സ് ഈപ്പന്‍, കോര്‍ഡിനേറ്റര്‍മാരായ ആല്‍വിന്‍ ഷിക്കോര്‍, ജോമോന്‍ തൊടുകയില്‍, കുര്യന്‍ നെല്ലാമറ്റം , ബെന്നി ജോര്‍ജ്, മനോജ് അച്ചേട്ട് , പ്രിന്‍സ് ഈപ്പന്‍ , ജോസ് ആലപ്പാട്ട്, വര്‍ഗീസ് തോമസ്, ഫിലിപ്പ് പുത്തന്‍ പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വരും വര്‍ഷങ്ങളിലും നാഷണല്‍ ലെവല്‍ മത്സരങ്ങള്‍ നടത്തണമെന്ന് മത്സരിച്ച എല്ലാ ടീമുകളും ആവശ്യപ്പെട്ടു. പങ്കെടുത്ത ടീമുകളുടെ എണ്ണം കൊണ്ടും മത്സരപരിപാടികളുടെ സംഘാടന മികവ് കൊണ്ടും ഏറ്റവും മികച്ച ഒരു കാര്‍ഡ് ഗെയിം ആയിരുന്നു എന്ന് എല്ലാ ടീമുകളും അഭിപ്രായപ്പെട്ടു.


ഈ നാഷണല്‍ ലെവല്‍ മത്സരങ്ങളുടെ വിജയാഘോഷങ്ങള്‍ ഇന്ന് വൈകിട്ട് 6 ന് ചിക്കാഗോ മലയാളി അസോസിയേഷന്റെ മൌണ്ട് പ്രോസ്പെക്റ്റിലുള്ള ആഫീസില്‍ വെച്ച് നടക്കും. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ ടീമംഗങ്ങളും ഈ വിജയാഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക