
ചരിത്ര ബന്ധങ്ങൾ സൗഹൃദത്തിൽ ഇഴ ചേർത്ത വൈറ്റ് ഹൗസ് ചടങ്ങുകളിൽ പ്രസിഡന്റ് ട്രംപും പ്രഥമവനിത മെലാനിയയും ബ്രിട്ടന്റെ ചാൾസ് രാജാവിനെയും കാമില രാജ്ഞിയേയും സ്വാഗതം ചെയ്തു. "എത്ര മനോഹരമായ ബ്രിട്ടീഷ് ദിനം" എന്നു പറഞ്ഞുകൊണ്ടാണ് ട്രംപ് ആരംഭിച്ചത്. "ബ്രിട്ടീഷ് രാജാവിനു ആതിഥേയത്വം വഹിക്കുന്നത് വലിയൊരു അഭിമാനമാണ്."
അമേരിക്ക ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം നേത്യത്തിന്റെ 250ആം വാർഷികത്തിൽ രാജാവിനെ സ്വീകരിക്കുന്നത് ചരിത്രത്തിന്റെ വിരോധാഭാസമാവാം എന്നു ട്രംപ് പറഞ്ഞു. എന്നാൽ ചരിത്രത്തിന്റെ സംഘർഷങ്ങൾക്ക് അപ്പുറം എത്തിയ ദീർഘമായ ബന്ധം അതിലുണ്ട്. "അമേരിക്കക്കാർക്ക് ബ്രിട്ടീഷുകാരേക്കാൾ അടുപ്പമുള്ള സുഹൃത്തുക്കൾ ഇല്ല."
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ധാർമിക ധീരതയിലും ശരിയെന്നും സത്യമെന്നും വിശ്വാസത്തിൽ അടിയുറച്ച ഇംഗ്ലീഷ് സംസ്‌കാരത്തിലും വേരൂന്നിയാണ് നിൽക്കുന്നത്.
ഇരുവരും കൈമാറിയ സമ്മാനങ്ങളിലും ചരിത ബന്ധത്തിന്റെ സ്പർശം ഉണ്ടായിരുന്നു.
ചടങ്ങുകൾ ആരംഭിക്കുന്നതിനു മുൻപ് യുഎസ് സേനയിൽ നിന്ന് 200ലേറെ പേർ പങ്കെടുത്ത താളമേള പരിപാടികൾ ഉണ്ടായിരുന്നു. ദേശീയ ഗാനങ്ങൾ ആലപിക്കുമ്പോൾ പീരങ്കി വെടി മുഴങ്ങി.
Trump hosts King Charles, revives old bonds