Image

അമേരിക്ക 250: യുഎസ് പാസ്പോർട്ടുകളിൽ ട്രംപിന്റെ ചിത്രം പതിക്കുന്നു (പിപിഎം)

Published on 29 April, 2026
അമേരിക്ക 250: യുഎസ് പാസ്പോർട്ടുകളിൽ ട്രംപിന്റെ ചിത്രം പതിക്കുന്നു (പിപിഎം)

അമേരിക്കൻ ഐക്യ നാടുകളുടെ  250ആം വാർഷികം പ്രമാണിച്ചു പുതിയ പാസ്പോർട്ടുകളിൽ പ്രസിഡൻറ് ഡോണൾഡ്‌ ട്രംപിന്റെ ഫോട്ടോ ഏറെ പ്രാമുഖ്യത്തോടെ അവതരിപ്പിക്കും. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അതിന്റെ ഡിസൈൻ തയാറാക്കി.  

ട്രംപിന്റെ സവിശേഷമായ ഒപ്പു ചിത്രത്തിന്റെ അടിയിൽ സുവർണ ലിപികളിൽ 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക' എന്ന ലിഖിതത്തോടൊപ്പം കാണാം. കൊത്തി വച്ച പോലുള്ള ഫോട്ടോയുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ പ്രഖ്യാപനവും അമേരിക്കൻ കൊടിയുമുണ്ട്.

മറ്റൊരു പേജിൽ പതാകയുടെ മേൽ സൂപ്പർ ഇമ്പോസ്‌ ചെയ്ത് സ്ഥാപക പിതാക്കന്മാർ സ്വാതന്ത്ര്യ പ്രഖ്യാപനം ഒപ്പിടുന്ന ജോൺ ട്രംബുള്ളിന്റെ പെയിന്റിംഗ് ഉണ്ട്. 1777ൽ യുഎസ് കോൺഗ്രസ് അംഗീകരിച്ച ആദ്യത്തെ അമേരിക്കൻ പതാകയുടെ നേവി-ഗോൾഡ് പതിപ്പ് പിൻപുറം ചട്ടയിൽ. 13 നക്ഷത്രങ്ങൾക്കിടയിൽ '250' ചേർത്തിട്ടുണ്ട്.

സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു: "ഈ ചരിത്ര സമയം രേഖപ്പെടുത്തി ആഘോഷിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രത്യേകമായി ഡിസൈൻ ചെയ്ത പാസ്‌പോർട്ടുകൾ ഇറക്കുന്നു."

പാസ്‌പോർട്ടിന്റെ സുരക്ഷാ സംവിധാനത്തിൽ മാറ്റമുണ്ടാവില്ല. പുതുതായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് ഇവ ലഭ്യമാവും -- തീരുന്നതു വരെ.

ഓഗസ്റ്റിൽ നാഷണൽ മാളിൽ നടത്തുന്ന ഗ്രാൻഡ് പ്രി റെയ്‌സ് ആയിരിക്കും ആഘോഷത്തിൽ മറ്റൊരു ഇനം. ജൂണിൽ വൈറ്റ് ഹൗസ് സൗത്ത് ലോണിൽ യു എഫ് സി പോരാട്ടം ഉണ്ടാവും.

President’s face in new passports for America250

Join WhatsApp News
Malayil Matthai 2026-04-29 03:28:26
തിരിച്ചറിയാൻ മലയാളി മാഗായുടെ പൃഷ്ടത്തിലും ഓറഞ്ചു തലയന്റെ പടം ഒട്ടിച്ചുവിടണം . ഇതെന്താണ് നോർത്ത് കൊറിയയോ .അവസാനം അമേരിക്കയുടെ 250 വർഷത്തെ ചരിത്രത്തിൽ ഒരു പ്രസിഡണ്ട് ഉണ്ടായിരിക്കുകയുള്ളൂ . ബാക്കി എല്ലാവരുടെയും പടം ഇയാൾ എടുത്തു മറ്റും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക