Image

ശൈഖ് ഇബ്നു ബാസ് അവാർഡ് ദാനം 29 ന്

Published on 28 April, 2026
ശൈഖ് ഇബ്നു ബാസ് അവാർഡ് ദാനം 29 ന്


കോഴിക്കോട്: അറബിക് ലി ട്രേച്ചർ റിസർച്ച് ഫൗണ്ടേഷൻ നൽകുന്ന ശൈഖ് ഇബ്നു ബാസ് ലൈഫ് ടേം അച്ചീവ്മെൻ്റ് അവാർഡ് സമർപ്പണവും അറബിക് ലി ട്രേച്ചർ റിസർച്ച് ഫൗണ്ടേഷൻ പത്താം വാർഷികവും 29 ന് .
കോഴിക്കോട് ചെറൂട്ടിറോഡിലെ എം. എസ് .എസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സെയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ടി. പി അബ്ദുല്ലക്കോയ മദനി, നിയാസ് പുളിക്കലകത്ത്, പി.കെ അബ്ദുറബ്ബ്, ഹുസ്സൈൻ മടവൂർ, ടി.പി ചെറൂപ്പ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ ബഷീർ മാഞ്ചേരി, ഡോ. യൂനുസ് സലീം, ഡോ. മുഹമ്മദലി അൻസാരി, എൻജിനീയർ പി  മമ്മദ് കോയ, എൻ. എ നെല്ലിക്കുന്ന്, ഡോ. സുൾഫിക്കർ, തയ്യമ്പാട്ടിൽ ഷറഫുദ്ധീൻ, മുഹമ്മദ് നൂരിഷ, പി. മുഹിയിദ്ദീൻ മദനി, എം വി കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി തുടങ്ങിയവർ പങ്കെടുക്കും.


പ്രമുഖ അറബ് ചിന്തകനും പണ്ഡിതനും മുസ്‌ലിം വേൾഡ് ലീഗ്, സൗദി അറേബ്യ ഫത് വ ബോർഡ് എന്നിവയുടെ ചെയർമാനായിരുന്ന ശൈഖ് ഇബ്നു ബാസിൻ്റെ പേരിൽ അറബിക് ലിട്രേച്ചർ റിസർച്ച് ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് ഈ വർഷം ലഭിച്ചത് പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശിയും പ്രമുഖ അറബിക് പണ്ഡിതനും ഗ്രന്ഥകാരനും മദീന യൂണിവേഴ്‌സിറ്റി റിസർച്ച് സ്‌കോളറുമായ പുളിക്കലകത്ത് മുഹിയുദ്ദീൻ മദനിക്കാണ്.
ഒരു ലക്ഷം രൂപയും  പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക