Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊലയ്ക്ക് കാരണം വസ്തു തര്‍ക്കവും സഹോദരന്റെ മാനസിക പീഡനവുമെന്ന് മൊഴി

Published on 28 April, 2026
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊലയ്ക്ക് കാരണം വസ്തു തര്‍ക്കവും സഹോദരന്റെ മാനസിക പീഡനവുമെന്ന് മൊഴി

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍ കൊലയ്ക്ക് കാരണം വസ്തു തര്‍ക്കവും സഹോദരന്റെ മാനസിക പിഢനവുമെന്ന് പ്രതിയുടെ മൊഴി. തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുന്നുവെന്നുമാണ് കൂടി നിന്ന നാട്ടുകാരോടായി സജി പറഞ്ഞത് സഹോദരന്‍ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമായതെന്ന് സജി പൊലീസിനോട് പറഞ്ഞു.

മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചു. സജിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നും ഇടുക്കി എസ്പി സാബു മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പുനരന്വേഷണം നടത്തുമെന്ന് എസ് പി പറഞ്ഞു. കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സജിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ തിരച്ചിലാണ് പിടികൂടിയത്. മാതാവ് മേരിക്കുട്ടിയെയും, സഹോദരന്‍ റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സജി പൊലീസിന് നല്‍കിയ മൊഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക