Image

ഒപ്പെക്കിൽ നിന്നു വിട്ടു പോകാൻ തീരുമാനിച്ചുവെന്നു യു എ ഇ (പിപിഎം)

Published on 28 April, 2026
ഒപ്പെക്കിൽ നിന്നു വിട്ടു പോകാൻ തീരുമാനിച്ചുവെന്നു യു എ ഇ (പിപിഎം)

എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിൽ നിന്നു വിട്ടു പോകാൻ യു എ ഇ തീരുമാനിച്ചുവെന്നു ഗവൺമെന്റ് വക്താവ് ചൊവാഴ്ച്ച അറിയിച്ചു. അടുത്ത മാസം യു എ ഇ കാർട്ടൽ വിടുമെന്ന അറിയിപ്പ് പ്രതീക്ഷിച്ചിരുന്നതാണ്.

എണ്ണ ഉല്പാദനവും കയറ്റുമതിയും കാർട്ടലിന്റെ നിയന്ത്രണത്തിൽ ആയിരിക്കുന്നത് തങ്ങൾക്കു ന്യായമായ വിഹിതം കിട്ടാൻ തടസമാവുന്നുവെന്നു യു എ ഇ പരാതിപ്പെട്ടിരുന്നു. എണ്ണ വിലയിൽ ഗണ്യമായ ഇടിവ് വന്നപ്പോൾ വർഷങ്ങൾക്കു മുൻപ് എണ്ണയില്ലാത്ത സമ്പദ് വ്യവസ്ഥയിലേക്കു ശ്രദ്ധ തിരിക്കുന്നുവെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞിരുന്നു താനും.

ആ പരിണാമം സംഭവിക്കുന്നതിനിടയിലാണ് യു എ ഇയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധങ്ങൾ വഷളായത്.

എമിറേറ്റി വാർത്താ ഏജൻസി വാം നൽകുന്ന പ്രസ്താവനയിൽ പറയുന്നത് ഒപ്പെക്ക് വിടുന്നത് രാജ്യത്തിൻറെ ദീർഘകാല സാമ്പത്തിക ദർശനം അടിസ്ഥാനമാക്കിയാണ് എന്നാണ്. ആഗോള എണ്ണ ആവശ്യം ഭദ്രമായ വളർച്ചയ്ക്കു സഹായിക്കുമെന്നും പ്രസ്താവനയിലുണ്ട്.

UAE announces exit from OPEC 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക