
ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡി എച് എസ്) ഒപ്പിടാൻ ജൂൺ 1നകം തന്റെ മേശപ്പുറത്തു എത്തിക്കണമെന്നു റിപ്പബ്ലിക്കൻ അംഗങ്ങളോട് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു. ബിൽ യുഎസ് കോൺഗ്രസിൽ തടഞ്ഞിട്ട ഡെമോക്രാറ്റുകൾ കുടിയേറ്റ നിയമം നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാന നടപടികൾക്കു തടയിടുകയാണെന്നു അദ്ദേഹം ആരോപിച്ചു.
പത്താഴ്ചയായി ബിൽ ഡെമോക്രാറ്റുകൾ തടഞ്ഞു വച്ചിട്ട്. കുടിയേറ്റ നിയമം നടപ്പാക്കുന്നതിന്റെ പേര് പറഞ്ഞു നടത്തുന്ന അതിക്രമങ്ങൾ നിയന്ത്രിക്കാതെ ബിൽ പാസാക്കാൻ സഹകരിക്കില്ലെന്നാണ് അവരുടെ നിലപാട്.
"ഇടതു തീവ്രവാദികളായ ഡെമോക്രാറ്റുകൾ ഫെബ്രുവരി 14 മുതൽ ഡി എച് എസ് അടച്ചു പൂട്ടിയിരിക്കയാണ്," ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.
Trump slams Democrats over federal shutdown