
പ്രഥമ വനിത മെലാനിയ ട്രംപിനെ കുറിച്ചു പറഞ്ഞ 'വിദ്വേഷ ഫലിതം' ശക്തമായ പ്രതികരണം ഉയർത്തിയെങ്കിലും എ ബി സി അവതാരകൻ ജിമ്മി കിമ്മൽ അത് തിങ്കളാഴ്ച്ച രാത്രി ആവർത്തിച്ചു. മെലാനിയ വിധവയാൻ കാത്തിരിക്കുന്ന മുഖത്തു തിളക്കമുള്ള സ്ത്രീയാണെന്നു കിമ്മൽ പറഞ്ഞതിന്റെ രണ്ടാം നാളാണ് ട്രംപിനെ വധിക്കാൻ കലിഫോർണിയക്കാരൻ കോൾ അലൻ വാഷിംഗ്‌ടൺ ഹിൽട്ടണിലെ വൈറ്റ് ഹൗസ് പ്രസ് ഡിന്നറിൽ എത്തിയത്.
അക്രമ രാഷ്ട്രീയ അന്തരീക്ഷത്തിലും ശക്തമായ പ്രതിഷേധത്തിനിടയിലും പക്ഷെ കിമ്മൽ തന്റെ അഭിപ്രായം ആവർത്തിച്ചു.
സെപ്റ്റംബറിൽ വലതുപക്ഷ യുവ നേതാവ് ചാർളി കിർക് വധിക്കപ്പെട്ടപ്പോൾ വിദ്വേഷ ഫലിതങ്ങൾ പറഞ്ഞെന്ന പേരിൽ പിരിച്ചുവിടൽ ഭീഷണി നേരിട്ട കിമ്മൽ തിങ്കളാഴ്ച വാശിയോടെയാണ് സംസാരിച്ചതെന്നു ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ട്രംപും മെലാനിയയും തമ്മിലുള്ള വലിയ പ്രായവ്യത്യാസമാണ് തന്റെ അഭിപ്രായത്തിനു കാരണമായതെന്നു കിമ്മൽ വിശദീകരിച്ചിരുന്നു. വധശ്രമവുമായി അതിനു യാതൊരു ബന്ധവുമില്ല.
Jimmy Kimmel repeats controversial joke