
കൊച്ചി: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഫ്ലക്സ് ബോർഡുകൾ. എറണാകുളം ഡിസിസി ഓഫിസിന്‍റെ എതിർവശത്താണ് ഫ്ലക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.
വി.ഡി. സതീശന്‍റെ പിആർ പണി അവസാനിപ്പിക്കണമെന്നും മുഖ‍്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചു കൊള്ളുമെന്നുമാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.
പിആർ വർക്കിന്‍റെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്‍റെ മുഖ‍്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്നും ഫ്ലക്സിൽ പറയുന്നു. കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് ഫ്ലക്സുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.