Image

ജിമ്മി കിമ്മലിനെ പിരിച്ചു വിടണമെന്നു എ ബി സി ന്യൂസിനോട് ട്രംപ് ആവശ്യപ്പെട്ടു (പിപിഎം)

Published on 28 April, 2026
 ജിമ്മി കിമ്മലിനെ പിരിച്ചു വിടണമെന്നു എ ബി സി ന്യൂസിനോട് ട്രംപ് ആവശ്യപ്പെട്ടു (പിപിഎം)

പ്രഥമവനിത മെലാനിയ ട്രംപ് വിധവയാകാൻ സാധ്യതയുണ്ടെന്നു സൂചിപ്പിച്ച ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മലിനെ പിരിച്ചു വിടണമെന്നു പ്രസിഡന്റ് ട്രംപ് എ ബി സി ന്യൂസിനോട് ആവശ്യപ്പെട്ടു. വാഷിംഗ്ടൺ ഹിൽട്ടണിൽ ട്രംപും മെലാനിയയും പങ്കെടുത്ത ഡിന്നറിനിടെ വെടിവയ്‌പുണ്ടായത് ട്രംപിനെ തന്നെ ലക്‌ഷ്യം വച്ചാണെന്നു വ്യക്തമായതോടെ കിമ്മലിന്റെ അഭിപ്രായ പ്രകടനം വലിയ പ്രതിഷേധം ഉയർത്തി.

ട്രംപിനെ ഉന്നം വച്ചാണ് അക്രമി ഹിൽട്ടണിൽ എത്തിയതെന്നു വ്യക്തമായിട്ടുണ്ട്. കിമ്മൽ മെലാനിയയെ വിധവയാകാൻ സാധ്യതയുള്ള പ്രഥമവനിത എന്നു വിശേഷിപ്പിച്ചത് വധശ്രമത്തിനു രണ്ടു ദിവസം മുൻപായിരുന്നെങ്കിലും അത് അക്രമത്തിനുള്ള അപലപനീയമായ ആഹ്വാനമാണെന്നു ട്രംപ് പറഞ്ഞു. കിമ്മലിനെ ഉടൻ പിരിച്ചു വിടണമെന്ന് അദ്ദേഹം എ ബി സിയോട് ആവശ്യപ്പെട്ടു.

കിമ്മൽ പറഞ്ഞത് തമാശ അല്ലെന്നും ലക്‌ഷ്യം വച്ചുള്ള പ്രകോപനം ആണെന്നും ട്രംപ് വാദിക്കുന്നു. എ ബി സിയുടെയും ഉടമ ഡിസ്‌നി ഗ്രൂപ്പിന്റെയും ധാർമികതയെ ട്രംപ് ചോദ്യം ചെയ്യുന്നു.

Trump calls for Kimmel's ouster

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക