
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില കൂടും . വില വർധന ആവശ്യമാണെന്ന മിൽമയുടെ ആവശ്യം സർക്കാർ അംഗീകരിച്ചതോടെയാണ് പാൽ വില കൂടുന്ന സാഹചര്യമുണ്ടായത്. ലിറ്ററിന് നാല് രൂപവരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്.
വില വർധന ആവശ്യമാണെന്ന നിലപാടിലാണ് മിൽമ തുടക്കം മുതൽ. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.