
നാസിക്: നാസിക്കിലെ ടിസിഎസ് (TCS) ഓഫീസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എസ്ഐടിയുടെ പുതിയ വെളിപ്പെടുത്തല്‍. കേസിലെ പ്രധാന പ്രതിയായ നിദ ഖാന് സഹപ്രവര്‍ത്തകയെ ഇസ്ലാം മതത്തിലേക്കും മതപരമായ ആചാരങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ സംബന്ധിച്ച് തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) തിങ്കളാഴ്ച നാസിക് കോടതിയെ അറിയിച്ചു.
പരാതിക്കാരിയെ ബുര്‍ഖ ധരിക്കാന്‍ പഠിപ്പിച്ചതായും വിദേശത്ത് ജോലി വാഗ്ദാനം നല്കി മലേഷ്യയിലേക്ക് അയയ്ക്കാന്‍ പദ്ധതിയിട്ടതായും പ്രോസിക്യൂഷന് വാദിക്കുന്നു.
മതപരമായ ആചാരങ്ങള്‍ പഠിപ്പിച്ചുകൊണ്ട് പരാതിക്കാരില്‍ ഒരാളെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിദ ഖാന് പ്രേരിപ്പിച്ചു എന്നതിന് എസ്ഐടിക്ക് തെളിവ് ലഭിച്ചതായി നിദ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ കോടതിയില്‍ വാദിച്ചു.